ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പോസിറ്റീവ് കേസുകളും 1129 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ഉം ആണ്. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45000 കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യയിലും വൻവർധന രേഖപ്പെടുത്തി. […]
Tag: india on cricis
പ്രതിദിന കോവിഡ് രോഗികളില്‍ ഇന്ത്യ മൂന്നാമത്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്… രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം മൂന്ന് ലക്ഷം കടന്നതിന് പിന്നാലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തില്‍ 386 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 8,884 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യം ബ്രസീലാണ്(25,982). […]
രാജ്യത്ത് കോവിഡ് രോഗ, മരണ നിരക്ക് കുതിക്കുന്നു: വിലയിരുത്താന്‍ വിദഗ്ധ സമിതി
കഴിഞ്ഞ 11 ദിവസം കൊണ്ട് ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വരെ 8884 പേർ രോഗം ബാധിച്ചു മരിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ പതിനൊന്നായിരത്തി അഞ്ഞൂറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ നിരക്ക് ഉയര്‍ന്നതോടെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. രാജ്യത്ത് ഇതുവരെ 3,08,993 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 11 ദിവസം കൊണ്ട് ഒരു ലക്ഷം കേസുകളാണ് […]