India National

സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ

അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. അതിനിടെ പാർലമെന്റിൽ ചൈനീസ് കയ്യേറ്റം ചർച്ച ചെയ്യാന്‍ സര്‍‌ക്കാര്‍ ആലോചിക്കുന്നുണ്ട്. ചട്ടം 193 പ്രകാരമാകും ചർച്ച. പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

India National

പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച: തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ, നയതന്ത്ര ചര്‍ച്ച വേണമെന്ന് ചൈന

അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്. അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാര്‍ മോസ്കോയില്‍ വെച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷത്തിലേക്ക് പോകാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. നയതന്ത്രതല ചര്‍ച്ച വേണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ വൈകീട്ടാണ് മോസ്കോയില്‍ വെച്ച് […]

India National

ചൈന പ്രകോപനം ആവര്‍ത്തിക്കുന്നു; സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം

ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം കിഴക്കന്‍ ലഡാക്കില്‍‌ ചൈന പ്രകോപനം ആവർത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. സൈനിക – നയതന്ത്ര ചർച്ചകളിലൂടെ ഉണ്ടാക്കിയ സമവായം ചൈന ലംഘിക്കുന്നതായും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു. ഗാല്‍വാനിലെ […]

International

അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാതെ ചൈന; തിരിച്ചടി നല്‍കണമെന്ന് പ്രതിപക്ഷം

ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍റ് കോർഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചർച്ച അഞ്ച് തവണയും […]

India National

ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി

ലഡാകിലെ നിയന്ത്രണ രേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് യോഗം വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അനിവാര്യമെന്ന് യോഗം ഇന്ത്യയുടെയും ചൈനയുടെയും പൊതുവായ വികസനത്തിനായി അതിര്‍ത്തിയിൽ സമാധാനം ഉറപ്പുവരുത്താൻ ഉഭയകക്ഷി യോഗത്തിൽ ധാരണ. ലഡാകിലെ നിയന്ത്രണരേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് വര്‍ക്കിങ് കമ്മിറ്റി യോഗം വിലയിരുത്തി. ആദ്യഘട്ട ചര്‍ച്ചക്ക് ശേഷം ലഡാകിലെ മൂന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇരു സൈനിക വിഭാഗങ്ങളും പിന്മാറിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി […]

India National

അരുണാചൽ അതിർത്തിയിലും ചൈനീസ് സന്നാഹം; പ്രതിരോധ നടപടി തുടങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം

അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും. അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് […]

India National

ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി

ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടർ തല മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും പടയൊരുക്കം തുടരുകയാണ്. ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള […]

India National

ഗല്‍വാനില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ടെന്‍റ് കെട്ടി ചൈനീസ് സൈന്യം

1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത് ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത്. 16 ടെന്‍റുകളും ഒരു വലിയ ടാര്‍പോളിന്‍ കൂടാരവും 14 വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് നിലയുറപ്പിച്ചതായാണ് ജൂണ്‍ 25ലെ ഉപഗ്രഹ ചിത്രങ്ങളിലുള്ളത്. 1960ല്‍ വിദേശകാര്യ […]