ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഗാൽവൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചതായി ചൈന സമ്മതിക്കുന്നത്. ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയും […]
Tag: India-China
പാംഗോങ്ങിൽ നിന്ന് ഇരുന്നൂറിലധികം യുദ്ധടാങ്കുകൾ അതിവേഗത്തിൽ പിൻവലിച്ച് ചൈന; കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: ഒമ്പതു മാസം മുഖാമുഖം നിന്ന ശേഷം പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് സൈനികരെ പിൻവലിച്ച് ചൈനയും ഇന്ത്യയും. കമാൻഡർ തല ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങാൻ തുടങ്ങിയത്. വ്യാഴാഴ്ചയോടെ ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിട്ടുള്ളത്. ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ബുധനാഴ്ച മുതൽ ആരംഭിച്ച പിൻവാങ്ങലിൽ ചൈനയുടെ […]
അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റം; ഇന്ത്യാ-ചൈന ധാരണ
ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ഒമ്പതാംവട്ട സൈനികതല ചർച്ച ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ഈ ചർച്ചയുടെ വിശദാംശങ്ങളാണ് കരസേന പുറത്തുവിട്ടിരിക്കുന്നത്. സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്നാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സമ്പൂർണമായി പിൻമാറും മുമ്പ് ഒരു തവണ […]
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ചൈനയുടെ അസാധാരണ നീക്കം. എത്ര പേരെ പിൻവലിച്ചുവെന്നോ, എന്തിനാണ് ഈ നീക്കമെന്നോ വ്യക്തതയില്ല. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജോലിയുടെ ഭാഗമായി നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ ജീവനക്കാരുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും എംബസി കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അർത്ഥപൂർണമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ […]