Kerala

ടോക്യോ ഒളിമ്പിക്സ്: ഹോക്കിയിൽ ഗോൾ മഴ; ആതിഥേയരെ മറികടന്ന് ഇന്ത്യ

ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 8 ഗോളുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂൾ എയിലെ നാലാം ജയം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാൻ മുട്ടുമടക്കിയത്. (olympics india japan hockey) കളി തുടങ്ങി ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. 13ആം മിനിട്ടിൽ ഹർമൻപ്രീത് സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഗോൾ. […]