National

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും. ഇന്ന് രാവിലെ […]

National

ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി; ചരിത്രത്തിലാദ്യമായി സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് ഉപയോഗിക്കുക തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകളാകും ഉപയോഗിക്കുക. ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർടില്ലറി ഗൺ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

National

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 7 മണിക്ക് ചെങ്കോട്ടയിൽ എത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റ നേതൃത്വത്തിൽ പ്രധാന മന്ത്രിയെ സ്വീകരിക്കും.7.30 ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതിയ വികസനപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. മരുന്നുകളുടെ വില കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തിയേക്കും എന്നാണ് സൂചന.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് […]

Kerala

സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനതലത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും സ്പീക്കർ നിയമസഭയിലും ദേശീയപതാക ഉയർത്തും. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ കെ സുധാകരനും എകെജി […]

Kerala

India at 75: സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുന്നു

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുകയാണ്. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജില്‍ കോളജില്‍ പെണ്‍കുട്ടികളാണ് എന്‍എസ്എസിന്റെ സഹായത്തോടെ ചുവരുകളില്‍ പ്രചോദനകരമായ ചിത്രങ്ങള്‍ വരച്ചിടുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജിലും ഫ്രീഡം വാള്‍ തീര്‍ത്തത്. മറ്റിടങ്ങളില്‍ നിന്നുളള പ്രത്യേകത ഇവിടെ എല്ലാം പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍. എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി ക്യാമ്പസുകള്‍ സ്വാതന്ത്രത്തിന്റെ അമൃതവര്‍ഷം ചുവരുകളിലേക്കെത്തുന്നത്. അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ […]

Kerala

India at 75: ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, […]

National

India at 75: ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ചെയ്യരുത്

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ദേശീയ പതാക ഉയരട്ടെയെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ‘ഹർ ഖർ തിരംഗ’ എന്ന ഈ പദ്ധതി പ്രകാരം ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയരും. എന്നാൽ ദേശീയ പതാക വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാർഹമാണെന്ന് ഓർക്കണം. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? ദേശീയ പതാക നിർമിക്കുന്ന തുണി ദേശീയ […]

National

India at 75: കോളനി വാഴ്ചയില്‍ നിന്നും ഒരേദിവസം മോചനം; ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്

ണ്ട് നൂറ്റാണ്ടിനടുത്ത് നീണ്ട കോളനി വാഴ്ചയില്‍ നിന്നും ധീരവും ത്യാഗോജ്വലവുമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ഓഗസ്റ്റ് 15 എന്ന തിയതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും കോളനി ഭരണത്തിന് കീഴിലായിരുന്നെങ്കിലും ഇന്ത്യയ്‌ക്കൊപ്പം ഓഗസ്റ്റ് 15ന് തന്നെ സ്വാതന്ത്ര്യം നേടിയ നാല് രാജ്യങ്ങളുണ്ട്. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്ന് അറിയാം… ബഹ്‌റൈന്‍ ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ തന്നെയായിരുന്ന ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യം നേടുന്നത്. 1960-കളുടെ തുടക്കത്തില്‍ തന്നെ […]