2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ അവസാന സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് എടുത്തു പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ഞങ്ങളുടെ ലക്ഷ്യം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, […]
Tag: independance day
India at 75: സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുന്നു
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുകയാണ്. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജില്‍ കോളജില്‍ പെണ്‍കുട്ടികളാണ് എന്‍എസ്എസിന്റെ സഹായത്തോടെ ചുവരുകളില്‍ പ്രചോദനകരമായ ചിത്രങ്ങള്‍ വരച്ചിടുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജിലും ഫ്രീഡം വാള്‍ തീര്‍ത്തത്. മറ്റിടങ്ങളില്‍ നിന്നുളള പ്രത്യേകത ഇവിടെ എല്ലാം പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍. എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി ക്യാമ്പസുകള്‍ സ്വാതന്ത്രത്തിന്റെ അമൃതവര്‍ഷം ചുവരുകളിലേക്കെത്തുന്നത്. അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ […]
India at 75: ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, […]