മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങളടങ്ങിയ ഹർജി പിൻവലിക്കണമെന്ന അപേക്ഷയില്‍ ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വന്തം ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ല. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും കോടതി വിമർശിച്ചു. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മോൺസൺ മാവുങ്കാലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ […]
Tag: IG lakshmana
ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ തുടരാൻ ശുപാർശ
ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ശുപാർശ. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നവംബർ 10 നാണ് ഐ.ജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. ലക്ഷ്മണയെ പ്രതിചേർക്കാൻ തെളിവില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാനായി സർക്കാർ സമിതി രൂപീകരിച്ചു. ഐജി സസ്പെൻഷനിലായി രണ്ട് മാസം തികയും മുൻപേ […]