Entertainment

IFFK- 2023; ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന് സുവർണചകോരം; തടവിന് 2 പുരസ്‌കാരങ്ങൾ

28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാ​ഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. […]

Entertainment Kerala

‘ലക്ഷ്യം ആഗോളവിപണി’; IFFKക്ക് പാരീസിൽ നിന്ന് ക്യുറേറ്റർ

മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ചലച്ചിത്രമേളയിൽ ഇതുവരെയുണ്ടായിരുന്ന ആർട്ടിസ്റ്റിക് ഡയറക്ടർക്ക്‌ പകരം ക്യുറേറ്റർ പ്രവർത്തിക്കും. മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനാണ് ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചത്. പാരീസിലെ ചലച്ചിത്ര പ്രവർത്തകയും അന്തരാഷ്ട്ര മേളകളിലെ പ്രോഗ്രാമറും ക്യുറേറ്ററുമായ ഗോൾഡ് സെല്ലാം ആണ് ഐ എഫ്എഫ്കെയിലെ പ്രത്യേക ക്യുറേറ്റർ. അതേസമയം 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി […]