സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്നായിരുന്നു ടി പത്മനാഭന്റെ വിമര്‍ശനം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണമെന്ന് അദ്ദേഹം ഐഎഫ്എഫ്‌കെ വേദിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ടി പത്മനാഭന്‍ പറഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്താല്‍ താര ചക്രവര്‍ത്തിമാര്‍ക്ക് അധികകാലം വാഴാനാകില്ല. എത്ര […]
Tag: iffk 2022
പഴയകാല പ്രൊജക്ടര്‍ സംവിധാനത്തില്‍ പ്രദര്‍ശനം; ഗൃഹാതുര സ്മരണകളുണര്‍ത്തി IFFK
സിനിമ പ്രദര്‍ശനം പൂര്‍ണമായി ഡിജിറ്റലായതോടെ വിസ്മൃതിയിലായ പഴയകാല പ്രൊജക്ഷന്‍ സംവിധാനത്തെ തിരിച്ചെത്തിച്ച് ഗൃഹാതുര സ്മരണകള്‍ വീണ്ടെടുക്കുകയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന 173 ചിത്രങ്ങളില്‍ ഫിലിം പ്രിന്റ് മാത്രമുള്ള മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് കലാഭവന്‍ തിയറ്ററിലെ 35mm പ്രൊജക്ടറിലൂടെയാണ്. പ്രൊജക്ഷന്‍ രംഗത്ത് ഡിജിറ്റല്‍ സംവിധാനം സമ്പൂര്‍ണ ആധിപത്യം നേടിയിട്ട് പന്ത്രണ്ട് വര്‍ഷമായിട്ടേയുള്ളൂ. അതിന് മുമ്പത്തെ സിനിമാ പ്രദര്‍ശനം എങ്ങനെയെന്നത് ഒരു പക്ഷെ പുതുതലമുറയ്ക്ക് അന്യമായിരിക്കും. മണ്‍മറഞ്ഞ പ്രതിഭകളായ നെടുമുടി വേണു, പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് ശ്രദ്ധാഞ്ജലി […]
ചലച്ചിത്രമേളയിലെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ മുതൽ
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് ഇഷ്ട ചിത്രങ്ങൾക്ക് വോട്ട് ചെയ്യാം. അനറ്റോളിയൻ ലെപ്പേർഡ്, കമീലിയ കംസ് ഔട്ട് റ്റു നൈറ്റ്, ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്, ക്ലാര സോള, കോസ്റ്റ ബ്രാവ, ലെബനൻ, ഐ ആം നോട്ട് ദി റിവർ ഝലം, ലെറ്റ് ഇറ്റ് ബി മോർണിംഗ്, മുറിന, കൂഴങ്കൽ, സുഖ്റ […]
ചന്ദ്രിക അമ്മ തിരക്കിലാണ്; രാജ്യാന്തര ചലച്ചിത്ര മേളയിലെ പെൺകരുത്ത്
അതിജീവനത്തിന്റെ അടയാളപ്പെടുത്തലായിരുന്നു ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേള. ഇലക്ട്രിക് ഓട്ടോകളും പെൺകരുത്തും പുതിയ അതിഥികളുമൊക്കെയായി മേള കൊഴുക്കുകയാണ്.തീയറ്ററിൽ നിന്ന് തീയറ്ററിലേക്ക് ഓടുന്ന സിനിമാ പ്രതീക്ഷകളെ കൂടെ കൂട്ടി യാത്ര തുടരുന്ന ഒരാളെ മേള നഗരിയിൽ കാണാം, ചന്ദ്രികാമ്മ. രാജ്യാന്തര ചലച്ചിത്രമേളയിലെ ഇലക്ട്രിക് ഓട്ടോകൾ ഓടിക്കുന്ന എല്ലാ സ്ത്രീകളേക്കാളും പ്രായം കൂടുതലുള്ളത് ചന്ദ്രികാമ്മക്കാണ്. പ്രായം തളർത്താത്ത വീര്യമെന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ. ആ സുന്ദര കാഴ്ച്ചയാന് ഇവിടെ കാണാൻ സാധിക്കുക. സിനിമാ വിശേഷങ്ങൾക്കപ്പുറത്തേക്ക് വിവിധ ദേശങ്ങളുടേയും സംസ്കാരത്തിൻറെയും ഭാഷാ ശൈലിയുടേയും കൂടിച്ചേരലായി […]
ഐഎഫ്എഫ്‌കെയിൽ ‘അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ’ ; ഇന്ന് ചലച്ചിത്രമേളയിൽ 71 സിനിമകൾ
അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ ഉൾപ്പടെ 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രദർശിപ്പിക്കും. അൺ ഫോർഗെറ്റബിൾ വേണുച്ചേട്ടൻ എന്ന വിഭാഗത്തിൽ നോർത്ത് 24 കാതം, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡൽഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.ഡ്രൈവ് മൈ […]
ഐഎഫ്എഫ്‌കെ : ഇന്ന് പ്രദർശിപ്പിക്കുന്നത് 68 ചിത്രങ്ങൾ
അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നത് 68 ചിത്രങ്ങൾ. ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെയും മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെയും ആദ്യ പ്രദർശനം ഇന്ന് നടക്കും. സംഘർഷ ഭൂമിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാള ചിത്രം ആവാസ വ്യൂഹം,കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രം കൂഴാങ്കൽ, അർജന്റീനിയൻ ചിത്രം […]
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും. ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി […]
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും; ഉദ്ഘാടന ചിത്രം രഹന മറിയം നൂർ
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ […]