Kerala

‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ്

ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

Entertainment

ഐഎഫ്എഫ്‌കെയില്‍ ഇന്ന് ‘നന്‍പകല്‍ നേരത്ത് മയക്കം’; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം ഇന്ന്. മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളടക്കം67 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം’നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം.ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, […]

Kerala

കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം; ‘അറിയിപ്പ്’ ഉള്‍പ്പെടെ 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ലോകകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ആദരമൊരുക്കും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സരചിത്രം ‘അറിയിപ്പി’ന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുക. നേരത്തെ ലൊക്കാര്‍ണോ മേളയില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ടാഗോര്‍ തീയറ്ററില്‍ ഉച്ച കഴിഞ്ഞ് 2.30 നാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പംറഷ്യ-ഉക്രൈയ്ന്‍ […]

Kerala

ഫുട്ബോൾ ആവേശത്തിനിടയിലും ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ

ഫുട്ബോൾ ആവേശത്തിനിടയിലും ഇരുപത്തിയേഴാമത്ത് രാജ്യന്തര ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ. ഇത് റെക്കോർഡെന്നും ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു ചലച്ചിത്രമേള ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ട്വന്റിഫോറിനോട് പറഞ്ഞു. ഡെലിഗേറ്റുകളെ ഉൾക്കൊള്ളുന്നതിന് തിയറ്ററുകൾ സജ്ജം. എല്ലാ മുന്നൊരുക്കവും സ്വീകരിച്ചിട്ടുണ്ട്. പരാതികളുണ്ടായാൽ പരിഹരിക്കാനും അക്കാദമി സജ്ജമാണ്. മേള നിരാശപ്പെടുത്തിയില്ലെന്ന് പറയേണ്ടത് ഫെസ്റ്റിവലിന് ശേഷം പ്രേക്ഷകരെന്നും രഞ്ജിത് പറഞ്ഞു. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് […]

Entertainment

ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 11

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 09 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27-മത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 11 ന് അവസാനിക്കും. രാജ്യാന്തര മല്‍സരവിഭാഗം, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ വിഭാഗങ്ങളിലേക്കുള്ള എൻട്രികൾ www.iffk.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. 2021 സെപ്റ്റംബർ ഒന്നിനും 2022 ആഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയായ ചിത്രങ്ങളാണ് മേളയിലേക്ക് തെരഞ്ഞെടുക്കുക.

Entertainment

പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ

ഈജിപ്ഷ്യൻ ചിത്രം അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പ്രദർശിപ്പിക്കും. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ അമീറ പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്നു. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ, ഇന്ത്യൻ ചിത്രം പെഡ്രോ, ഫ്രഞ്ച് ചിത്രം കാസബ്ലാങ്ക ബീറ്റ്‌സ്, സ്പാനിഷ് ചിത്രം പാരലൽ മദേഴ്‌സ്, ടർക്കിഷ് […]

Kerala

സദസില്‍ രണ്ട് സ്ത്രീകള്‍ ഒഴിച്ച് ബാക്കിയൊക്കെ പുരുഷന്‍; വാക്കുകള്‍ കൊണ്ട് മാത്രമാകരുത് സ്ത്രീ സൗഹൃദം: കൊച്ചിയിലെ ഐ.എഫ്.എഫ്.കെ വേദിയില്‍ എന്‍.എസ്. മാധവന്‍

കൊച്ചിയിലെ റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ വേദിയിലെ സത്രീ പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് എഴുത്തുകരാന്‍ എന്‍.എസ്. മാധവന്‍. സിനിമാ രംഗത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരമാണ്. ഞാന്‍ സംസാരിക്കുന്ന വേദിയില്‍ അതിശക്തരായ രണ്ട് സ്ത്രീകള്‍(ബീനാ പോള്‍, സജിത മഠത്തില്‍) ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയൊക്കെ പുരുഷ സാന്നിധ്യമാണ്. സദസിലും സ്ത്രീ സാന്നിധ്യം ഉണ്ടങ്കിലേ നമ്മുടെ ഉള്ളിലിരിപ്പും സ്ത്രീകള്‍ക്ക് അനിയോജ്യമായി മാറുകയൊള്ളു. […]

Entertainment

റീജണല്‍ ഐഎഫ്എഫ്‌കെയ്ക്ക് കൊച്ചിയില്‍ ഇന്ന് തിരിതെളിയും

കൊച്ചി റീജണല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ഇന്ന് മുതല്‍ നാലു നാള്‍ കൊച്ചി ലോക സിനിമകളുടെ സംഗമത്തിന് വേദിയാകും. നടന്‍ മോഹന്‍ലാല്‍ ലാല്‍ മേളയ്ക്ക് നാളെ തിരി തെളിയിക്കും. ബംഗ്ലാദേശി ചിത്രം റിഹാനയാണ് ഉദ്ഘാടന സിനിമ. തിരുവനന്തപുരം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച പകുതിയോളം സിനിമകള്‍ കൊച്ചിയിലും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക. മുഖ്യധാരാ സിനിമ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം കൊച്ചിയിലും ഉണ്ടാകുമെന്ന് ചലച്ചിത്ര […]

Kerala

കൊച്ചി ഐഎഫ്എഫ്‌കെ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയിൽ സൗജന്യ യാത്ര

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാം. രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ […]

Kerala

കൊച്ചി റീജിയണൽ ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങിനുശേഷം ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, […]