Kerala

വിവാദ റവന്യു ഉത്തരവിന്റെ മറവിൽ മരം മുറിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് റേഞ്ച് ഓഫിസർമാരുടെ നോട്ടിസ്

ഇടുക്കിയില്‍ വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ്. റേഞ്ച് ഓഫിസർമാരാണ് നോട്ടിസ് അയച്ചത്. രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് റേഞ്ച് ഓഫിസർമാരുടെ നിർദേശം. മരം മുറിച്ച കര്‍ഷകകര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്ക് മൂന്നാർ ഡിഫ്ഒ രണ്ടു തവണ കത്തയച്ചിരുന്നു. എന്നാൽ ഫോറസ്റ്റ് ഓഫിസർമാർ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുന്നത്. നേര്യമംഗലം […]