Cricket

ഐസിയുവിൽ നിന്ന് മാറ്റി; ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും കലിലേറ്റ പരുക്ക് എപ്പോൾ ഭേദമാകും എന്നതിനെപ്പറ്റി വ്യക്തയില്ല. എംആർഐ സ്കാൻ ചെയ്യാനുള്ള നിലയിലല്ല പന്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് […]

Kerala

എറണാകുളത്ത് മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്

എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അധികം കൊവിഡ് രോഗികളുള്ള എറണാകുളത്ത് ഐസിയു ബെഡ്ഡുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ ആശുപത്രികളിലുള്ള 120 ഐസിയു ബെഡ്ഡുകളും സ്വകാര്യ ആശുപത്രികളിലെ നൂറ്റിയമ്പതോളം ഐസിയു ബെഡ്ഡുകളും നിറഞ്ഞു കഴിഞ്ഞു. ഓക്‌സിജൻ ബെഡ്ഡുകളിൽ തന്നെ ശേഷിക്കുന്നത് 200 എണ്ണം മാത്രമാണ്. കൂടുതൽ ഐസിയു ബെഡ്ഡുകൾ ഒരുക്കാനാണ് […]

Kerala

ഐ.സി.യുവില്‍ കിടന്ന് എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ദ്യശ്യങ്ങള്‍

മലയാളികളെ ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകം കാണിച്ച സഞ്ചാരിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് രാജ്യതിര്‍ത്തികള്‍ക്കപ്പുറത്തെ കാഴ്ച്ചകള്‍ മലയാളിയിലെത്തിക്കാനായി അദ്ദേഹം യാത്രകള്‍ ആരംഭിച്ചത്. ആദ്യ കാലങ്ങളില്‍ മറ്റൊരു സ്വകാര്യ ചനല്‍ വഴിയായിരുന്നു അരമണിക്കൂര്‍ നീളുന്ന സഞ്ചാരം സംപ്രേഷണം ചെയ്തിരുന്നത് എന്നാല്‍ ഏറെ വൈകാതെ സഫാരി എന്ന സ്വന്തം ചാനലിലൂടെ സഞ്ചാരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. യാത്രകള്‍ ചിത്രീകരിക്കുകയും സ്വയം അത് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം […]