India

ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍; ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി

ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍ എന്നാൽ പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്‍റെ നിലപാട്. അതിനാല്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയാകും. നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. […]

Health India

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിൻ്റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. (scientific evidence booster Covid) “കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാനാവില്ല. ഐസിഎംആർ ടീം ബൂസ്റ്റർ ഡോസ് നൽകേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സർക്കാരിനെ […]

Health India

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്’. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍, […]

Health Kerala

കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് […]

Health India

ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും

ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും. ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീൽഡിനും ഡെൽറ്റ പ്ലസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നാല്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും […]

India National

കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. 26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും […]

India

ഇന്ത്യയിൽ 10 വയസിന്മേൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ : ഐസിഎംആർ

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു. നഗരത്തിലെ ചേരികളിൽ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു

മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 50 ലക്ഷത്തി ഇരുപതിനായിരത്തി 360 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. […]

India National

രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും

രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും. അതേസമയം ഡല്‍ഹി ആർ.ആർ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതർ. അതേസമയം രോഗമുക്തി […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്; മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷം

ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട് രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് […]