കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് […]
Tag: ICC
ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി
ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് […]
കോലി എവിടെ? ഐസിസിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കെതിരെ ആരാധകർ
ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും. ഒക്ടോബർ 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടീം ഇന്ത്യയുടെ ഒരു വീഡിയോ പങ്കിട്ടു. എന്നാൽ ഈ വീഡിയോയിൽ തൃപ്തരല്ലാത്ത ആരാധകർ ഐസിസിയെ വിമർശിക്കുകയാണ്. ചൊവ്വാഴ്ച ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ […]
ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി
ടി-20 ലോകകപ്പിൽ കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി. രാജ്യത്ത്, കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്. കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു. അതേസമയം, പാക് പേസർ ഷഹീൻ അഫ്രീദി ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം […]
‘മങ്കാദിംഗ്’ ഇനി മുതൽ റണ്ണൗട്ട്, ഉമിനീർ നിരോധനം തുടരും; പരിഷ്കാരങ്ങളുമായി ഐസിസി
ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് സമിതി. പലപ്പൊഴും വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള മങ്കാദിംഗ് റണ്ണൗട്ട് വിഭാഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ പരിഷ്കാരം. കൊവിഡ് കാലത്ത് പന്തിൽ ഉമിനീർ പുരട്ടുന്നതിനുള്ള വിലക്ക് തുടരാനും തീരുമാനിച്ചിട്ടുണ്ട്. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. ക്രിക്കറ്റ് ലോകത്ത് പലതവണ ചർച്ചയായ മങ്കാദിംഗിനെ മാന്യതയില്ലാത്ത കളി എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. ഐപിഎൽ മത്സരത്തിനിടെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ അശ്വിൻ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുതിയ പരിഷ്കാരങ്ങളിൽ മങ്കാദിംഗിനെ റണ്ണൗട്ട് […]
ടി-20 ലോകകപ്പിലേക്ക് ഇനി 100 ദിവസം; കൗണ്ട് ഡൗൺ ആരംഭിച്ച് ഐസിസി
ടി-20 ലോകകപ്പിന് ഇനി 100 ദിവസം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള കൗണ്ട് ഡൗൺ ഐസിസി ആരംഭിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം, ടയ്‌ല വ്ലാമിൻക്, ഷെയിൻ വാട്സൻ, വഖാർ യൂനിസ്, മോർണെ മോർക്കൽ എന്നിവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. 13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദർശിപ്പിക്കും. ഫിജി, ഫിൻലൻഡ്, ജർമനി, ഘാന, ഇൻഡോനേഷ്യ, ജപ്പാൻ, നമീബിയ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് […]
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍. ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ […]
കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം. ഒരു പോയിൻ്റാണ് മാച്ച് റഫറി വെട്ടിക്കുറച്ചത്. ഇതോടൊപ്പം മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യൻ ടീം പിഴയൊടുക്കുകയും വേണം. ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. എന്നാൽ, നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് […]
ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ന്യൂസീലൻഡ് പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് മൂവർക്കും ഗുണമായത്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അശ്വിൻ രണ്ടാമത് എത്തിയത്. ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എന്നിവരെയാണ് അശ്വിൻ പിന്തള്ളിയത്. പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന അശ്വിൻ 14 വിക്കറ്റും 70 റൺസും നേടിയിരുന്നു. ഓൾറൗണ്ടർമാരിൽ വിൻഡീസിൻ്റെ ജേസൻ […]
മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം
മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി. മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ. 2007 മുതൽ മംഗോളിയൻ […]