Kerala

ഡെലിവറി മാനായി എംഎൽഎ; ദമ്പതികളെ ഞെട്ടിച്ച് ഐബി സതീഷ്

അപ്രതീക്ഷിത ഡെലിവറി മാനെ കണ്ട് ഞാട്ടി തിരുവനന്തപുരത്തെ ഒരു ദമ്പതികൾ. ഓൺലൈൻ വഴി ഓർഡർ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്നു ജഗതിയിൽ താമസിക്കുന്ന അജിത് കുമാറും ഭാര്യയും. പറഞ്ഞ സമയത്ത് തന്നെ ഭക്ഷണം എത്തി. വാതിൽ തുറന്നതും ഭക്ഷണവുമായി എംഎൽഎ ഐബി സതീഷ്. എംഎൽഎ കണ്ടതും ദമ്പതികൾക്ക് ആശ്ചര്യമായി. കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്. ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാർത്ഥികളും അടങ്ങുന്നവർക്ക് രാവിലെ തന്നെ ഇവർ ഉച്ചയൂണൊരുക്കി നൽകും. സംരംഭത്തിൻ്റെ പ്രചരണാർത്ഥമാണ് ഉച്ചയൂണുമായി എംഎൽഎ എത്തിയത്. […]