തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് കൊടുത്തു. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു തസ്തികയിൽ രണ്ടു കൊല്ലമെങ്കിലും നിയമനം കൊടുക്കണം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അടിക്കടി ചില സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ഐഎഎസ് അസോസിയേഷൻ ഇപ്പോൾ മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. സിവിൽ സർവീസ് ചട്ടപ്രകാരം ഒരു തസ്തികയിൽ കുറഞ്ഞത് […]
Tag: ias
മനീഷ് സിസോദിയയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്. ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യല്‍ സെക്രട്ടറി ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം. രണ്ട് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സഹായിച്ചതിന്റെ പേരില്‍ റായിക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തോട് (എംഎച്ച്എ) ശുപാര്‍ശ […]
ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; ഡോ വി വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ഡോ. വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡോ. വി വേണുവിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജന്‍ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. പുതിയ ആരോഗ്യ സെക്രട്ടറിയായി ടിങ്കു ബിസ്വാള്‍ ചുമതലയേല്‍ക്കും. ഡോ. ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടുണ്ട്. അലി അസ്ഗര്‍ ബാഷയെ […]
ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താൻ നീക്കമാരംഭിച്ച് കേന്ദ്രം. കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ചട്ടം 1954 ലെ ആറാം റൂൾ ഭേദഗതി ചെയ്യും. ഐ എ എസ് കേഡർ നിയമനത്തിൽ മാറ്റം വരുത്താനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ എതിർപ്പറിയിച്ച് കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു. ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ് […]