യു എ ഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ കോപ്പികൾ തിരികെ ഏൽപ്പിക്കുമെന്ന് കെ ടി ജലീൽ എം എൽ എ. അനാവശ്യമായി തന്നെയും മുഖ്യമന്ത്രിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖുർ ആൻ വിതരണം ചെയ്താൽ ഏറ്റുവാങ്ങിയവരും അന്വേഷണ ഏജൻസികളാൽ വിളിക്കപ്പെടാൻ സാധ്യതയെന്നും ഡോ:കെ.ടി.ജലീൽ എംഎൽഎ വ്യക്തമാക്കി. ഖുർ ആൻ്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് യുഡിഎഫും ബിജെപിയും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. മനസില്ലാ മനസോടെ ഖുർ ആൻ മടക്കി നൽകുന്നു. കോൺസുൽ അധികൃതർക്ക് കത്ത് […]