Kerala

“വിശ്വാസങ്ങള്‍ക്കും ആചാരങ്ങൾക്കുമെതിരായ ഇടത് മുന്നണിയുടെ പ്രസ്താവനകൾ ശരിയല്ല”

മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരായ ഇടതു മുന്നണിയുടെ പ്രസ്താവനകൾ ഒട്ടും ശരിയല്ലെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാ​ഗം ജനങ്ങളുടെയും അവകാശമാണ്. അതിനെതിരായുള്ള ഇടതുമുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ശരിയായ നിലപാടായിരുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും. അതാണ് ഞങ്ങളുടെ നയമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

Kerala

എതിര്‍പ്പുകള്‍ അവസാനിച്ചു, കെപിഎ മജീദ് വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ഹൈദരലി തങ്ങൾ

കെപിഎ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ അവസാനിച്ചെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തിയുണ്ടാകേണ്ട കാരണമുണ്ടായിരുന്നില്ല എന്നും മജീദ് വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങൾ പറഞ്ഞു. ‘മജീദിനെതിരെ എതിർപ്പുയരുന്നത് എന്തു കൊണ്ടാണെന്നറിയില്ല. ചിലപ്പോൾ തെറ്റിദ്ധാരണയാകാം. പ്രാർഥിച്ചപ്പോൾ കൈയുയർത്തിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ് മുമ്പ് അദ്ദേഹത്തിനെതിരെ ചിലർ പ്രചരിപ്പിച്ചത്. ലീഗ് പരിപാടികളിൽ സ്ഥിരമായി പ്രാർഥനകളിൽ പങ്കെടുക്കുന്നതും ചിലപ്പോൾ തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. മുസ്‌ലിംലീഗിൽ വിവിധ മതസംഘടനകളിൽ ഉള്ളവരുണ്ട്. മുജാഹിദ് ആശയക്കാരും സുന്നികളുമുണ്ട്. പാർട്ടിയിലുള്ള […]