Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി, ഇന്ന് മുതൽ റിലേ നിരാഹാരം

ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിലേക്ക്. ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരനും ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, […]

Kerala

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിൽ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തിലാണ് തീരുമാനം. പത്ത് മാസത്തെ കുടിശ്ശികയാണ് റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. റേഷൻ വ്യാപാരികൾ പ്രതിസന്ധിയിലാണെന്നും പ്രശനം പരിഹരിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നും ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോണി നെല്ലൂർ അറിയിച്ചു. കിറ്റ് വിതരണത്തിൽ 45 കോടി കുടിശ്ശികയായി കിട്ടാനുണ്ട്. ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാൽ കടയടച്ച് സമരം നടത്തില്ല. ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും […]

Kerala

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം; ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തിൽ ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തും. ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് […]

Kerala

വാളയാര്‍ കേസ്; അമ്മയുടെ നിരാഹാരസമരത്തിന് ഒരു മാസം, മുഖം തിരിച്ച് സര്‍ക്കാര്‍

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിരാഹാര സമരവും, തല മുണ്ഡനം ചെയ്യൽ സമരവും തുടരുകയാണ്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനുവരി 26 മുതൽ വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്. വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ […]

India National

സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം ഇന്ന് തുടങ്ങും

കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംതണുപ്പില്‍ കർഷക സമരം 26 ദിവസം പിന്നിട്ടു. എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ […]