പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രം ജനുവരി ആറിന് സമര്‍പ്പിച്ചിരുന്നു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി ടി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് കേസ് അന്വേഷിച്ചത്. […]
Tag: human sacrifice
അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ നരബലിയിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി ക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കുമ്പോൾ അന്വേഷണസംഘത്തിന് മുൻപിൽ വെല്ലുവിളികൾ ഏറെയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തകേസിൽ ശാസ്ത്രിയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് നിർണായകമാവുക. കുറ്റം തെളിക്കാൻ ആവശ്യമുള്ള തെളിവുകളെല്ലാം […]
തിരുവല്ലയിൽ നരബലി ശ്രമം; യുവതി രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി […]
മകൻ്റെ രോഗം മാറാൻ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മാനസികാസ്വാസ്ഥ്യമുള്ള അമ്മ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഏഴുവയസ്സുള്ള തന്റെ ഇളയ കുട്ടിയെയാണ് യുവതി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടി രക്ഷപ്പെട്ട് വീടിന് പുറത്തേക്ക് ഓടി. ഇതേ തുടർന്നാണ് 13 കാരി മകളെ പിടികൂടി ആക്രമിക്കുന്നത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ആന്റ പട്ടണത്തിലാണ് സംഭവം. തന്റെ സഹോദരിയെ അമ്മ കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇളയ കുട്ടിയുടെ മൊഴി. പിന്നീട് വീടിന്റെ വരാന്തയിൽവച്ച് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൃദ്രോഗം ബാധിച്ച […]
ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത്
ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഡിഎൻഎ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരിൽ തമിഴ്നാട് സ്വദേശിനി പത്‌മയാണെന്ന് തിരിച്ചറിഞ്ഞു. പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. ഇലന്തൂർ നരബലിയിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. റോസ്‌ലിന്റെ ശരീരം കഷണങ്ങൾ ആക്കാൻ ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു. ഇറച്ചി വെട്ടുന്ന കത്തികൾക്ക് സമാനമായ കത്തികൾ ആണ് കണ്ടെത്തിയത്. റോസ്‌ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമിൽ താഴെ ഉള്ള […]
ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും
ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മാജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതി സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. റോസ്ലിന്റെ കൊലപാതകകേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപെടുത്തി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് […]
ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി
ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ […]
നരബലി കേസില്‍ ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പൊലീസ്; സൈബര്‍ തെളിവുകള്‍ നിര്‍ണായകം
പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു. മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. ലൈംഗിക […]
നരബലി : ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പെട്ടിമുടി ദുരന്തത്തിൽ സഹായിച്ച നായയും
നരബലിക്കേസിൽ ഇലന്തൂരിൽ പരിശോധനയ്ക്ക് പരിശീലനം നൽകിയ നായ്ക്കളെയും എത്തിക്കും. ബെൽജിയം മെലനോയിസ് ഇനത്തിൽ പെട്ട മായ, മർസി നായകളെയാണ് ഇലന്തൂരിൽ എത്തിക്കുക. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയ നായകളാണിവ. പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ സഹായിച്ച നായയാണ് മായ. ഒക്ടോബർ 11നാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും […]
നരബലിയിൽ ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ ? അന്വേഷണസംഘം പരിശോധിക്കുന്നു
ഇലന്തൂർ നരബലിക്കേസിൽ മുഹമ്മദ് ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയത്. പ്രതികളുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണസംഘം പരിശോധിക്കും ഇലന്തൂർ നരബലിക്കേസിലെ മൂന്ന് പ്രതികളെയും എറണാകുളം പോലീസ് ക്ലബിൽ മൂന്നാം ദിനമായ ഇന്നും ചോദ്യം ചെയ്യും. ഒറ്റക്കിരുത്തിയും ഒരുമിച്ചു മുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. ഇക്കാര്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും. പ്രതികൾ നൽകിയ പല […]