National

10ആം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പശ്ചിമ ബംഗാളിൽ കുറ്റാരോപിതരുടെ വീടുകൾ തകർത്ത് നാട്ടുകാർ

പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഇതിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ കുറ്റാരോപിതരുടെ വീടുകൾ തകർത്തു. കുറ്റാരോപിതരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകളുടെ മരണത്തെക്കുറിച്ച് പ്രതികളിൽ ഒരാൾ തന്നെയാണ് വിളിച്ച് അറിയിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വന്നുനോക്കുമ്പോൾ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മകളെ യുവാക്കൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പരാതിയിൽ […]

Kerala

‘പതിനൊന്ന് വയസായി മകൾക്ക്, വസ്ത്രം മാറാൻ പോലും ഒരു മുറിയില്ല’; വീടെന്ന സ്വപ്‌നത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഒരു കുടുംബം

സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത സിപിഐഎം മുൻ വാർഡ് മെമ്പർ സുധിരാജിന്റെ ജീവിതം ഇന്നും ഇരുട്ടിലാണ്. ഭാര്യ ആശക്കും രണ്ട് പെൺമക്കൾക്കുമൊപ്പം തിരുവനന്തപുരം പള്ളിക്കല്ലേ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് നാലംഗ ദളിത് കുടുംബം ഇപ്പോൾ കഴിയുന്നത്. ‘എന്റെ മകൾക്ക് പതിനൊന്ന് വയസ്സായി. ഡ്രസ്സ് മാറാൻ പോലും ഒരു മുറിയും ഇല്ലാത്ത അവസ്ഥയാണ്. അച്ഛൻ നിക്കുമ്പോഴും ആ കൊച്ച് ഡ്രസ്സ് മാറേണ്ട അവസ്ഥയാണ്’ ആശ കരഞ്ഞുകൊണ്ട് പറയുന്നു. അഞ്ച് വർഷം വാർഡ് […]

National

വെറും 125 ദിവസം കൊണ്ട് വീട് പണിതു; ചെലവായത് 18,500 രൂപ മാത്രം; ഇത് ‘മഹേഷ് കൃഷ്ണൻ മോഡൽ’

വീട് പണിയാൻ കുറഞ്ഞത് ഒരു വർഷമാണ് സാധാരണായി എടുക്കാറ്. സിമന്റ്, കല്ല്, മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങുന്നത്‌ മുതൽ തുടങ്ങും വീട്ടുടമയുടെ ആശങ്ക. ഈ 21-ാം നൂറ്റാണ്ടിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കാലത്ത് ഇതൊന്നുമില്ലാതെ വീട് പണിയുക സാധ്യവുമല്ല. എന്നാൽ പണ്ട് കാലത്തേത് പോലെ മണ്ണ് കൊണ്ട് നിർമിച്ച വീട് വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച് ലോകത്തെ അംബരിപ്പിക്കുകയാണ് ബംഗളൂരു സ്വദേശിയായ മഹേഷ് കൃഷ്ണൻ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് […]

Kerala

സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ

കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്. വീട് വെയ്ക്കാൻ കെ റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നാണ് അപേക്ഷനോട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായി. വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാട് പ‍ഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സർവേ നമ്പർ ബഫർ […]

Kerala

കെ.എം ഷാജിക്ക് 1,54000 രൂപ പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍

കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും അനുമതി നൽകിയതിനെക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിന് പതിനാറായിരം രൂപ പിഴയുമാണ് ചുമത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മാലൂര്‍ കുന്നില്‍ കെ. എം ഷാജി നിര്‍മ്മിച്ച വീട് ഉടന്‍ നിയേമ വിധേയമാക്കണമെന്നും ഇല്ലെങ്കിൽ പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നിയമവിധേയമാക്കാനുള്ള നടപടികള്‍ ഷാജി ആരംഭിക്കുകയും ചെയ്തു.ഈ ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഷാജിക്കെതിരെ പിഴ […]