Kerala

എം.എ യൂസഫലി പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു

ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി എം.എ യൂസഫലി പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിൽ അദ്ദേഹവും കുടുംബവും അബൂദാബിയിലേക്കാണ് യാത്ര തിരിച്ചത്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്ക്കിടെ ഇന്നലെ പനങ്ങാട് വെച്ചാണ് എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. യൂസഫലിയും ഭാര്യയും ഉൾപ്പെടെ 6 പേർ ആണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. […]

India

ആംബുലൻസിനു നൽകാൻ കാശില്ല; ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ രോഗി മരിച്ചു

ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ ബാധിത മരിച്ചു. ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനെ തുടർന്നാണ് ഒഡീഷയിലെ പുരിയിൽ നിന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് 90 കിലോമീറ്ററോളം ദൂരം ട്രോളി വലിച്ച് ഭർത്താവ് ക്യാൻസർ ബാധിതയായ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. ക്യാൻസർ ബാധിതയായ സുകന്തിക്ക് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് കബീർ ഭോയിയോട് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആംബുലൻസിനുള്ള പണം കയ്യിൽ […]

India National

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ മരിച്ചു

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. നവരംഗപുരിയിലെ ഷ്‌റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതർ അറിയിച്ചു. ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.