Kerala

‘മദ്യമെത്തിയത് അമ്മയുടെ കൈകളിലൂടെ’; കല്ലുവാതുക്കല്‍ കേസില്‍ മണിച്ചന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കൂട്ടുപ്രതി ഹയറുനിസയുടെ മകള്‍

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ മണിച്ചന്റെ മോചനം നേരത്തെയാവണമായിരുന്നെന്ന് കൂട്ടുപ്രതി ഹയറുന്നിസയുടെ മകള്‍ ഷീബ. മണിച്ചന്‍ ഒരു തെറ്റും ചെയ്യാതെയാണ് ജയിലില്‍ കിടന്ന് ദുരിതമനുഭവിച്ചത്. മണിച്ചന്‍ അല്ല മദ്യം കച്ചവടം ചെയ്തതെന്നും അമ്മയുടെ കൈകളിലൂടെയാണ് മദ്യം എത്തിച്ചതും കഴിച്ചതുമെന്നും ഹയറുന്നിസയുടെ മകള്‍ ട്വന്റിഫോറിനോട് പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ഹയറുന്നിസയുടെ മകള്‍ പറഞ്ഞു. അതേസമയം മണിച്ചന്‍ ഇന്ന് ജയില്‍ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവില്‍ […]

National

അഹമ്മദാബാദില്‍ വ്യാജ മദ്യദുരന്തം; മരണം 23 കടന്നു

ഗുജറാത്തില്‍ അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്‌നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയതിന് ബോട്ടാഡ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്‌നഗര്‍ […]