Kerala

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള […]

Kerala

ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ

ഹണിട്രാപ് കേസിൽ വ്‌ളോഗറും ഭർത്താവും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദും വ്‌ളോഗറായ ഭാര്യയുമാണ് അറസ്റ്റിലായത്. 68 കാരനെ കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി 23 ലക്ഷം കവർന്നുവെന്നതാണ് കേസ്.  തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്താണ് യുവതി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് വീട്ടിൽ വിളിച്ച് വരുത്തി ബന്ധം പുതുക്കും. ഒടുവിൽ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 68 കാരനിൽ […]

Kerala

ഹണി ട്രാപ് വിവാദം; പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഹണി ട്രാപ് വിവാദത്തില്‍ പരാതി നല്‍കിയ എസ്‌ഐയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഹണി ട്രാപ് നടത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ യുവതിക്ക് പണം നല്‍കിയെന്ന പറയുന്ന തിയതികളില്ല. ഈ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. വിവരശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ യുവതിയെ ചോദ്യം ചെയ്യും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപില്‍ പെട്ടതായി വിവരം […]