Kerala

ഓണക്കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി റബ്ബർ വില ഉയരുന്നു

ഓണക്കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി റബ്ബർ വില ഉയരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്. -4 ഇനത്തിന് 173 രൂപയായിരുന്നു കിലോയ്ക്ക് വില. അന്താരഷ്ട്ര വിപണിയിലും അനുകൂല സാഹചര്യമായതിനാൽ പെട്ടെന്നൊരു വില തകർച്ച ഉണ്ടാകില്ലെന്നാണ് കർഷകരുടെ പ്രതീക്ഷ. കൊവിഡ് കാലത്ത് കടത്ത് കൂലി കൂടിയതും കണ്ടെയ്നറുകളുടെ ലഭ്യത കുറവും ഇറക്കുമതി പ്രതിസന്ധിയിലാക്കിയിരുന്നു. റബ്ബർ ഉത്പ്പന്നത്തിൽ പ്രധാനികളായ രാജ്യങ്ങളിൽ കറൻസികൾക്കുണ്ടായ മൂല്യ തകർച്ച മറ്റൊരു കാരണം. ഇതോടെ നാട്ടിൽനിന്ന് റബ്ബർ വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണു വ്യവസായികൾ. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകർ […]