India National

2023-ൽ ഇന്ത്യയിൽ വൻ ശമ്പള വർധനയുണ്ടായേക്കും; ഏറ്റവും കുറവ് പാകിസ്താനിലും ശ്രീലങ്കയിലും

2023-ൽ വൻ ശമ്പള വർധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2023ലും ശമ്പള വർധനവിൽ വലിയ കുറവുണ്ടാകുമെന്ന് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണൽ (ഇ.സി.എ) നടത്തിയ സർവേയിൽ പറയുന്നു. ശമ്പളം വർധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളിൽ ആദ്യത്ത എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്. 68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ECA സാലറി ട്രെൻഡ് സർവേ ഫലം. ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർധനവ് ഉണ്ടാകുമെന്നാണ് […]

India Kerala

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ

സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക. കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.

Kerala

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും […]