India National

ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു

ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ […]

India

ഹിജാബ് വിവാദം: കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിൽ കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. ”ഐക്യവും സമാധാവും നിലനിൽക്കാൻ” വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദേശിച്ചതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി ഗവൺമെന്റ് കോളജിലെ അഞ്ച് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വാദം കേൾക്കുന്നത് തുടരുകയാണ്. കേസിൽ നാളെയും വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി. സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. […]

India

”സരസ്വതി ദേവിക്ക് ആരോടും വിവേചനമില്ല”; ഹിജാബ് വിലക്കിൽ രാഹുൽ ഗാന്ധി

കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പെൺമക്കളുടെ ഭാവിയാണ് നടപടിയിലൂടെ കവരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാർത്ഥികളുടെ ഹിജാബിനെ അവരുടെ വിദ്യാഭ്യാസത്തിനു വിഘാതമാക്കിത്തീർക്കുന്നതിലൂടെ ഇന്ത്യയുടെ പെൺമക്കളുടെ ഭാവിയാണ് നാം കവരുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സരസ്വതി ദേവി എല്ലാവർക്കുമാണ് അറിവ് നൽകുന്നതെന്നും അവർക്ക് അക്കാര്യത്തിൽ വേർതിരിവൊന്നുമില്ലെന്നും രാഹുൽ കുറിച്ചു. By letting students’ hijab come in the way of their education, we […]

India

‘ഹിജാബ് ധരിക്കുന്നത് മൗലികാവകാശം’; വിദ്യാർഥിനികൾക്ക് പിന്തുണയുമായി സിദ്ധരാമയ്യ

കർണാടകയിൽ കൂടുതൽ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തവേ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. “മുസ്‌ലിം പെൺകുട്ടികൾ ആദ്യം മുതലേ ഹിജാബ് ധരിക്കുന്നു. അതവരുടെ മൗലികാവകാശമാണ്. കവി ഷാളുകൾ ധരിച്ചു വരുന്നവർ നേരത്തെ അങ്ങനെയാണോ കോളജുകളിൽ വന്നിരുന്നത്? ഇത് രാഷ്ട്രീയ പ്രേരിതമാണ്. അത്കൊണ്ട് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കണം” – സിദ്ധരാമയ്യ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇത്തരം […]

India

കർണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം

കർണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം. കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും തടഞ്ഞു. കോളേജിൽ പ്രതിഷേധം ശക്തമാകുകയാണ്. പർദ്ദ ധരിച്ച വിദ്യാർഥികൾ കോളേജിൽ കയറാതിരിക്കാൻ പ്രിൻസിപ്പാളിന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രധാന കവാടം അടച്ച് പൂട്ടിയ കുന്താപുര്‍ ഗവ. പി.യു കോളേജിൽ വെള്ളിയാഴ്ചയും വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തി. ഇവരെ അധികൃതർ ബലം പ്രയോഗിച്ച് കോളേജ് കോമ്പൗണ്ടിൽ നിന്നും പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് […]

India

കർണാടകയിൽ ഗവ. കോളേജില്‍ വീണ്ടും ഹിജാബ് വിലക്ക്; ക്ലാസില്‍ പങ്കെടുക്കുന്നത് തടഞ്ഞു

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം […]