വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ […]
Tag: highcourt of kerala
ലൈഫ് മിഷൻ കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍
ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ വസ്തുതകളുടെയും യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് ഈ കത്തിലെ ആവശ്യമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം സംസ്ഥാന സർക്കാറിന്‍റെ അനുമതിയോടെയാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രദമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ […]