Kerala

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണം; സർക്കാരിന്റെ അഭിപ്രായം തേടി ഹൈക്കോടതി

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതിയി ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഈ മാസം 6 ന് ഹർജി വീണ്ടും പരിഗണിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇന്നലെസര്‍വീസില്‍നിന്ന് വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് […]

Kerala

കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മുൻ എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്ലസ് ടു കോഴ കേസിൽ തുടർ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു. പ്ലസ് ടു കോഴക്കേസിൽ ഇഡി ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ നടപടിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.2014ൽ അഴീക്കോട് സ്‌കൂളിന് […]

Kerala

എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതിത്തിന് ഭീഷണി; പദ്ധതിക്കെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഇടുക്കി എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഇടുക്കി എയർ സ്ട്രിപ്പ് പെരിയാർ കടുവ സങ്കേതിത്തിന് ഭീഷണിയെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. എയർ സ്ട്രിപ്പ് പ്രദേശത്തെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എയർസ്ട്രിപ്പിനായി മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ മാത്രമാണ് എയർ സ്ട്രിപ്പിലേക്കുള്ള ദൂരം. അതുകൊണ്ട് തന്നെ പദ്ധതിക്ക് വനം മന്ത്രാലയത്തിൻറെ അനുമതി ആവശ്യമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഇടുക്കി പീരുമേട് മഞ്ഞുമലയിൽ എയർസ്ട്രിപ്പ് നിർമിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ […]

Kerala

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നൽകി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം. അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്‍റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്. ഇതിനിടെ ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ […]

Kerala

കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ തടഞ്ഞ് ഹൈക്കോടതി

കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കെ.റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികൾ ആകാമെന്ന് കോടതി പറഞ്ഞു. സാധാരണ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിനും തടസ്സമില്ല. ( highcourt against K Rail ) കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ. ഭൂമി ഏറ്റെടുക്കാതെ കെറെയിൽ എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിർദേശം. 60 […]

Kerala

വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഇതിനിടെ കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. […]

Kerala Movies

ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; സംവിധായകനും നടൻ ജോജു ജോർജിനും നോട്ടീസ്

ചുരുളി സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.

Kerala

എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല: വിമർശനവുമായി ഹൈക്കോടതി

മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്‍റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിത നിയമനം നൽകേണ്ടി വരും. എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല. ഇത്തരം നിയമനങ്ങൾ കേരള സർവീസ് ചട്ടം അനുസരിച്ച് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശ്രിത […]

Kerala

ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ ഹലാൽ ശർക്കര ( sabarimala halal jaggery ) ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ( highcourt ) ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്‌ജെആർ കുമാർ നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്. എന്നാൽ അപ്പം, അരവണ പ്രസാദത്തിന് ഉപയോഗിച്ച ചില പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്രയുള്ളതെന്നും മികച്ച ഗുണനിലവാരമുള്ള ശർക്കരയാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്ന് ലബോറട്ടറിയിലടക്കം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ […]

Kerala

പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി

പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്നു. ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. മന്നം ഷുഗർമില്ലിന്റെ കവാടത്തിൽ സ്ഥാപിച്ച് കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി […]