നോക്കുകൂലിക്കെതിരെ വീണ്ടും ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ പറഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ എന്തുകൊണ്ട് സർക്കാർ തടയുന്നില്ലെന്നും കോടതി ചോദിച്ചു. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നും കോടതി നിരീക്ഷിച്ചു.
Tag: high court
‘അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഷോപ്പുകള്‍ പൂട്ടി ? സർക്കാരിനോട് ഹൈക്കോടതി’
മദ്യശാലകളിലെ തിരക്കിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഷോപ്പുകള്‍ എത്രയെണ്ണം പൂട്ടിയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ബെവ്കോ ഷോപ്പുകളിലെ തിരക്ക് ഇപ്പോഴുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരിഗണിച്ചത്. ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് സാധിച്ചില്ല. വിഷയത്തിൽ നടപടികൾ ആരംഭിച്ചുവെന്നും, ചില ഷോപ്പുകൾ പൂട്ടിയെന്നുമാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. സർക്കാർ […]
നാടാർ സംവരണത്തിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല
നാടാർ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീൽ പരിഗണിക്കുന്നത്ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. സംവരണ പട്ടിക വിപുലീകരണത്തിന് സർക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. മറാത്ത കേസ് ഉയർത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. എന്നാൽ മറാത്ത കേസിനും മുൻപ് തന്നെ സർക്കാർ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം. കേരള ഹൈക്കോടതി […]
പെരിയ ഇരട്ടകൊലപാത കേസ് ; സി ബി ഐ അന്വേഷണം നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി
പെരിയ ഇരട്ടകൊലപാത കേസുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശം. രണ്ട് വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണ്. സി ബി ഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്നുമാണ് പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് കല്യോട്ടുവച്ച് കൃപേഷും, ശരത് ലാലും മൃഗീയമായി കൊല ചെയപ്പെട്ടത്. സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. […]
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ഉത്തരവ് ; പി എസ് സി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍
റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എല്ലാ ജില്ലയിലെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.കൊവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാകുമെന്നും ഹർജിയിൽ പറയുന്നു. നാളെ […]
പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ്; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
മുട്ടില്‍ കേസ് പ്രതികളുടെ കൈ ശുദ്ധമല്ലെന്ന് ഹൈക്കോടതി. പ്രതികള്‍ വില്‍പനക്കാരുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 10000 ക്യുബിക് മീറ്റര്‍ ഈട്ടിത്തടി പ്രതികള്‍ എങ്ങനെ സംഘടിപ്പിക്കുമെന്ന് കോടതി ചോദിച്ചു. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താത്പര്യത്തിനൊപ്പം നിന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഉത്തരവിറക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ […]
ക്രൗഡ് ഫണ്ടിംഗ്; പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി
ചാരിറ്റിക്കായുള്ള പണപ്പിരിവില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. പണം എവിടെ നിന്ന് വരുന്നെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാന പൊലീസും ഇടപെടണമെന്ന് കോടതി പറഞ്ഞു. മലപ്പുറത്ത് അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സൗജന്യ ചികിത്സ സര്‍ക്കാര്‍ നല്‍കണം എന്ന പിതാവിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം […]
ബിവറേജസിലെ ആള്‍ക്കൂട്ടം; കോടതിയലക്ഷ്യ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെ ക്യൂ സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ എക്‌സൈസ് കമ്മീഷണറോട് വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കമ്മീഷണര്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം ബിവറേജസിന് മുന്നിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസില്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് […]
മുട്ടില്‍ മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍
വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ- വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടാവുകയായിരുന്നുവെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതികളായ റോജി, ആന്റോ , ജോസുകുട്ടി എന്നിവരുടെ വാദം. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ വനം കൊള്ളയാണ് നടന്നത്. പ്രാഥമികാന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ […]
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
രാജ്യദ്രോഹക്കേസില്‍ സംവിധായക ആയിഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെപരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ആയിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിനെതിരെയോ സര്‍ക്കാരിനെതിരെയോ ആയിരുന്നില്ല. പരമാര്‍ശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. പി. നൗഷാദലി നല്‍കിയ ഹര്‍ജിയും കോടതി […]