Kerala

‘കിളികൊല്ലൂരിൽ പൊലീസ് മർദനം; സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പൊലീസുദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ആവശ്യമുണ്ട്. തങ്ങളെ എ.എസ്.ഐ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ നിയമവിരുദ്ധത മറികടക്കാനായാണ് പൊലീസ് കേസെടുത്തത്. തന്റെയും സഹോദരന്റെയും ഭാവി തകർക്കുക എന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹർജിയിൽ വിഷ്ണു ആരോപിച്ചിട്ടുണ്ട്. കെട്ടിച്ചമച്ചെടുത്ത കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. […]

Kerala

ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളിൽ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

അന്യ-സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിൽ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, […]

Kerala

ടൂറിസ്റ്റ് ബസുകളില്‍ മൂന്ന് ദിവസത്തിനകം പരിശോധന; വെള്ളനിറം മാത്രം പോര, നിയമവിരുദ്ധ ലൈറ്റും ശബ്ദവും പാടില്ലെന്ന് ഹൈക്കോടതി

എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സഹകരിച്ചില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോമൊബൈല്‍ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ […]

Kerala

അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ അംഗീകരിക്കാനാകില്ല; വിമര്‍ശനങ്ങളുമായി ഹൈക്കോടതി

പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. അശ്രദ്ധ മൂലം വാഹനാപകടങ്ങള്‍ പതിവാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിനെതിരെ നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഇന്ന് ഹാജരായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയെന്ന് കോടതി ശ്രീജിത്തിനോട് ചോദിക്കുന്ന സാഹചര്യം ഇന്നുണ്ടായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവര്‍ത്തന […]

Kerala

വടക്കഞ്ചേരി അപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ ആയി ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി […]

Kerala

ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി; ഇടപെടാതെ ഹൈക്കോടതി

ഭാരത് ജോഡോ യാത്രയ്ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യഹർജിയിൽ ഇടപെടാതെ ഹൈക്കോടതി.യാത്രയ്ക്ക് അനുമതിയുണ്ടെന്നും, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചത് കോടതി പരിഗണിച്ചു. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. നിയമവിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.രാഹുൽ ഗാന്ധി, കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരെ അടക്കം എതിർകക്ഷികളാക്കിയായിരുന്നു ഹർജി. പൊതു റോഡുകളുടെ പകുതി […]

Kerala

സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; കുഞ്ഞുമുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാരാണോ വഹിച്ചത്?

ആലുവ – പെരുമ്പാവൂർ റോഡിൽ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായതെന്ന് ഹൈക്കോടതി. കുഞ്ഞുമുഹമ്മദിന്റെ മരണത്തിൽ മകൻ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.കുഴിയിൽ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാർ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിന് ഇന്നും കോടതിയുടെ വിമർശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്പാവൂർ റോഡിന് എന്തുകൊണ്ടാണ് ഈ അവസ്ഥ ?. എൻജിയർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടായിട്ടുണ്ടോ?, ജനത്തെ കൊല്ലാൻ തക്ക കുഴികൾ എന്തുകൊണ്ട് ?, ബില്ലുകൾ പാസാക്കാൻ […]

Kerala

മധുവധക്കേസിൽ പ്രതികൾക്ക് തിരിച്ചടി; ജാമ്യം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി

അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹർജിയാണ് തള്ളിയത്. ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വാദത്തിനിടെ മധു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു.

Kerala

മധുകേസ്: സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാര്‍ കോടതിയില്‍ കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന് നടക്കും.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. മൊഴി നല്‍കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29-ാം സാക്ഷി സുന്‍കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില്‍ കോടതിയെ കബളിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ […]

Kerala

മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയിൽ; തെരുവ് നായ പ്രശ്നം പരി​ഗണിക്കും

സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. മൃ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്നവും ഹൈക്കോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ​ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാം. എന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദേശം […]