Kerala

എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ക്ലാസ് സൌകര്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് സമർപിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ മാതാവായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി. സി ഗിരിജ നല്‍കിയ ഹരജിയാണ് സമാനമായ ഹരജിക്കൊപ്പം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന് വിട്ടത്. പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് […]

Kerala

പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ്; സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി

‘ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്’ വിദേശത്ത് നിന്നെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ പോകാന്‍ പണം നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്നും എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചിലവഴിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. രോഗികളും, ഗർഭിണികളടക്കമുള്ളവർ നാട്ടിലെത്തി സർക്കാരിന് പണം നൽകേണ്ടി വരുന്നതായും പത്തനംതിട്ട സ്വദേശി റെജി താഴെമോന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന […]

Kerala National

പ്രവാസികളുടെ ക്വാറന്‍റൈന്‍: കേരളത്തിന്‍റെ അപേക്ഷയില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പ്രവാസികള്‍ വീട്ടിലും ക്വാറന്‍റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസമായി കുറക്കണമെന്ന കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. പ്രവാസികള്‍ വീട്ടിലും ക്വാറന്‍റൈനില്‍ തുടരുമെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. എന്നാല്‍ ഓരോ സംസ്ഥാനവും അവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ പ്രോട്ടോകോള്‍ തീരുമാനിച്ചാല്‍ പ്രതിരോധത്തിന്‍റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. നിലവിൽ വിദേശത്ത് നിന്ന് എത്തിയവരുടെ ഏഴ് ദിവസത്തെ […]