Kerala

വ്യാജ വോട്ട് പരാതി; ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി

വ്യാജ വോട്ട് പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി നൽകിയിട്ടുള്ളത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കമാണിതെന്ന് ഹരജിയിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ […]

Kerala

വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ല: ഹൈക്കോടതി

വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി. അപേക്ഷ നല്‍കി ഒരു മാസത്തിനകം കണക്ഷന്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. ഇതില്‍ കാലതാമസമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമെന്നും കോടതി ഉത്തരവിട്ടു. വൈദ്യുതി ഉറപ്പാക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കണ്‍സ്യൂമര്‍ ഫോറം പിഴ ചുമത്തിയതിനെതിരെ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Kerala

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍; സ്റ്റേ തുടരുമെന്ന് ഹൈക്കോടതി

താത്കാലിക സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന്സ്‌പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Kerala

വാളയാർ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട കീഴ്‍ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്‍സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കീഴ്‍ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രതികള്‍ ഈ മാസം 20ന് വിചാരണ കോടതി മുമ്പാകെ ഹാജരാകണം പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. കീഴ്‍കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന് അനുമതി […]

Kerala

വിമാനത്താവള കൈമാറ്റം, സര്‍ക്കാരിന് തിരിച്ചടി, ഹരജിയില്‍ സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് വിണ്ടും പരിഗണിക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് 50 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് അ​ദാ​നി​ക്ക് കൈ​മാ​റി​യ കേ​ന്ദ്ര സ​ർ​ക്കാ​റിന്‍റെ നടപടിക്കള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് […]

India National

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; ഹൈക്കോടതി വിധി ഇന്ന്

പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക രാജസ്ഥാൻ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ വിമത എം.എൽ.എമാർ നൽകിയ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്.പത്തരക്ക് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. വിധി അനുകൂലമായാലും പ്രതികൂലമായാലും സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എം.എൽ.എമാരെ അയോഗ്യരാക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം. രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇന്നത്തെ ഹൈക്കോടതി വിധി നിര്‍ണായകമാണ്. എം.എല്‍.എമാര്‍ക്ക് നല്‍കിയ […]

Kerala

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി

സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ കോവിഡ് മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്ന് നാളെ […]

Kerala

കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ; ജഡ്ജിയും കോടതി ജീവനക്കാരും അഭിഭാഷകരും ക്വാറന്‍റൈനില്‍

ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തി. രണ്ട് ദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. എസ്.ബി.ഐ എന്‍ട്രി വഴി പ്രവേശിച്ച ഉദ്യോഗസ്ഥന്‍ കൗണ്ടറിലുള്ള പേന ഉപയോഗിച്ചതായും പിന്നീട് ഒന്നാം നിലയില്‍ എത്തിയതായും പറയുന്നു. കോര്‍ഡ് 1ഡിക്ക് പുറത്ത് സീറ്റില്‍ കാത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ […]

Kerala

മാതാവിന്‍റെ അവകാശം ഗര്‍ഭസ്ഥ ശിശുവിന്‍റെ അവകാശത്തെക്കാളും മുകളിലെന്ന് ഹൈക്കോടതി

ഗർഭസ്ഥ ശിശുവിന്‍റെ അവകാശങ്ങളെക്കാള്‍ കുട്ടിയെ പ്രസവിക്കുന്ന സ്ത്രീയുടെ അവകാശത്തിനാണ് മുന്‍ഗണനയെന്ന് കേരള ഹൈക്കോടതി. മാതാവിന്‍റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ നിരീക്ഷണം. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് പ്രകാരം ഗർഭകാലം 20 ആഴ്ചകൾക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമായി അനുവദിനീയമല്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാരിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇരു വ്യക്കകളും തകരാറിലായ ഹരജിക്കാരിക്ക് അനുകൂലമായി തീരുമാനമെടുത്ത കോടതി, വിധി ന്യായത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ […]

Kerala

പ്രളയം നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് സര്‍‌ക്കാര്‍ ഹൈക്കോടതിയില്‍

പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് സർക്കാർ വിശദീകരണം. പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ […]