Kerala

വയനാട് മുട്ടില്‍ മരംകൊള്ള കേസ്: പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍

വയനാട് മുട്ടില്‍ മരം കൊള്ളയില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു.അറസ്റ്റ് തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് മേപ്പാടി റേഞ്ച് ഓഫീസർ ഹർജി നൽകി. പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യേപക്ഷ പരിഗണിച്ചപ്പോൾ അടുത്ത ഹിയറിംഗ് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ അടുത്തദിവസം കേസ് പരിഗണിക്കുന്നതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് […]

Kerala

ലക്ഷദ്വീപിൽ നിന്ന് രോഗികളെ വ്യോമമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കാൻ നിര്‍ദ്ദേശം

ലക്ഷദ്വീപിലെ രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിനാണ് കോടതി നിർദേശം നല്‍കിയത്. കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ അമിനി മജിസ്ടേറ്റിനോട് ഹൈകോടതി നിര്‍ദ്ദേശിച്ചു. ദ്വീപില്‍ വികസന കാര്യങ്ങള്‍ ബോധവത്ക്കിരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഭരണകൂടം ഉത്തരവിറക്കി. ലക്ഷദ്വീപിലെ രോഗികളെ അടിയന്തര ചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കു. അതിനാല്‍ രോഗികളെ എത്തിക്കുന്നതില്‍ […]

Kerala

സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച ലോക്ഡൗൺ, ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും ഇത് സംബന്ധിച്ച നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറിയായ തൃശൂർ സ്വദേശി ഡോ. കെ. ജെ പ്രിൻസാണ് ഹരജി നൽകിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് […]

Kerala

വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമെന്ന് ഹൈക്കോടതി

വാക്‌സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്റ്റോക് വെളിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. വാക്സിൻ വിതരണത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. വിദഗ്ധ സമിതി യോഗത്തിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം വിലയിരുത്തും. ഗുരുതര രോഗബാധിതര്‍ക്കാകും വാക്സിൻ വിതരണത്തിൽ ആദ്യ […]

Kerala

കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് അനുവദിക്കാനാകില്ല. ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കണം.’ കോടതി നിര്‍ദേശിച്ചു. പിപിഇ കിറ്റുകള്‍ക്കും ഓക്‌സിജനുമായി അറുപതിനായിരത്തില്‍ അധികം രൂപ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്. അത് അനുവദിക്കാനാകില്ലെന്നും കോടതി പരാമര്‍ശം. ബെഡുകളുടെയും ഓക്‌സിജന്റെയും ലഭ്യത സാധാരണക്കാര്‍ അറിയുന്നില്ല. ടോള്‍ ഫ്രീ നമ്പര്‍ വഴി ഇത് […]

Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പ്രത്യേക സിറ്റിംഗിലൂടെ ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയുടെ പേരില്‍ അമിത നിരക്ക് ഈടാക്കാന്‍ ആശുപത്രികളെ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രികളെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതിനിടെ […]

Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സാ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താന്‍ കഴിഞ്ഞയാഴ്ച കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ചികിത്സാ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവിറക്കിയതാണെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് ചികിത്സ നിരക്കെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും, ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍. […]

Kerala

ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ; ചെന്നിത്തലയുടെ ഹരജി ഹൈക്കോടതി തീർപ്പാക്കി

ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കോടതിയുടെ തീർപ്പ്. ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദേശത്തോടെയാണ് ഹരജി തീർപ്പാക്കിയത്. പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. സിസിടിവി ദൃശ്യങ്ങൾ കൃത്യമായി ശേഖരിക്കുമെന്നും ഇരട്ടവോട്ടുള്ളവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർമാർക്ക നൽകണമെന്നും നിർദേശമുണ്ട്. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാനും കോടതി അനുവാദം നൽകിയിട്ടുണ്ട്. മാത്രമല്ല ഇരട്ട വോട്ടുകൾ ഉള്ളവർ വോട്ട് ചെയ്യാനെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങണമെന്നും നിർദേശമുണ്ട്. തപാല്‍ വോട്ടുകള്‍ […]

Kerala

അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് […]

Kerala

വ്യാജ പേരുകൾ നീക്കണമെന്ന ചെന്നിത്തലയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിക്കും

വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. വോട്ടർ പട്ടികയിൽ വ്യാജമായി പേരു ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേർത്ത പേരുകൾ പട്ടികയിൽ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും […]