തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അവഹേളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ വാദം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിക്കുക. പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം […]
Tag: High Court of Kerala
ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. വാദം കേട്ട […]
മേയ് രണ്ടിന് ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമാണ് ഹർജികളിലെ ആവശ്യം. കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കമുള്ള തീരുമാനങ്ങളാണ് സർവകക്ഷി യോഗത്തിലെടുത്തിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങൾ […]
കൂറുമാറ്റം അധാര്‍മ്മികതയെന്ന് ഹൈക്കോടതി
പാർട്ടി പ്രതിനിധിയായി ജയിച്ച ശേഷം നിർദേശങ്ങൾ പാലിക്കാത്തത് ജനാധിപത്യ അധാർമികതയെന്ന് ഹൈകോടതി. പാർട്ടി നിർദേശം ലംഘിച്ചതിന് തിരുവല്ല നഗരസഭാ അധ്യക്ഷനെ അയോഗ്യനാക്കിയത് ശരിവെച്ചു. തെഞ്ഞെടുക്കപ്പെട്ട വ്യക്തി താൻ അംഗമായ പാർട്ടിയുടെ നിർദേശം പാലിക്കാത്തത് കൂറുമാറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു ജയിക്കുന്ന വ്യക്തി ആ പാർട്ടിയോടു കൂറു കാണിക്കണമെന്നാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. ഇതു തന്നെയാണ് ജനാധിപത്യ ഭരണ ക്രമത്തിന്റെ മുഖമുദ്ര. താൻ അംഗമായ പാർട്ടിയുടെ നിയമം കൂടി പാലിക്കാൻ അംഗമെന്ന നിലയിൽ ആ വ്യക്തി […]