India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്; സിദ്ദു പിസിസി അധ്യക്ഷനായി തുടരും, ഔദ്യോഗിക പ്രഖ്യാപനം നാളെ

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്. നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ പ്രതികരണം . കെ സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജോത് സിംഗ് സിദ്ദു ആദ്യമായാണ് […]

India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പി സി സി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങി. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും […]

Kerala

കെ.പി.സി.സി യിൽ പരമാവധി 50 പേർ മതി; നിലപാട് കർശനമാക്കി ഹൈക്കമാൻഡ്

കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാട് കർശനമാക്കി ഹൈക്കമാൻഡ്. നാല്‌ ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്സിക്ക്യൂട്ടീവ്‌ അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക. 10 വൈസ്‌ പ്രസിഡന്റ്‌, 34 ജനറൽ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറർ എന്നിവയടങ്ങുന്ന ജമ്പോ പട്ടികയായിരുന്നു മുൻകാലങ്ങളിൽ കെപിസിസിക്ക് ഉണ്ടായിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. സെപ്തമ്പർ മൂന്നാം വാരത്തിന് മുൻപ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാൻഡ് […]

Kerala

ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ചു

കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തെ തീരുമാനം അറിയിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തി. പ്രഖ്യാപനം ഏകകണ്‌ഠേനെയാക്കാന്‍ ആണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. കെ സി വേണുഗോപാല്‍, ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ കെ സുധാകരന്റെ പേരിനൊപ്പമാണ്. മുതിര്‍ന്ന നേതാക്കളുമായി താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തും. തലമുറ മാറ്റത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിഗമനം. നേരത്തെ വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്ന പരാതി […]

Kerala

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി; പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ല

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം തനിക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേമത്തേക്ക് എത്തിക്കാന്‍ നോക്കുന്നത് എന്ന വിലയിരുത്തലിലാണ്. മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി […]

Kerala

നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി; വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി. പ്രകടന പത്രിക തയ്യാറാക്കാനുള്ള നിർണായക ചുമതല ശശി തരൂരിന് നല്‍കാന്‍ പത്തംഗ മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തില്‍ ധാരണയായി. സ്ഥാനാർതിത്വത്തിന് വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ നായക സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു കഴിഞ്ഞു. പത്തംഗ സമിതിയുടെ ആദ്യ യോഗത്തില്‍ ജനകീയ പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന് നല്‍കി. യുവ മനസറിയാന്‍ തരൂര്‍ കേരളമാകെ സഞ്ചരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം […]