Kerala

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസ്; മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി ബാലകൃഷ്ണൻ പെരിയസാമി പിള്ളയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതി മയക്കുമരുന്നു മാഫിയയിലെ പ്രധാന ആസൂത്രകനാണെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ഡിആർഐക്ക് വേണ്ടി ഹാജരായി.

India

പാക്ക് ബോട്ടിൽ നിന്ന് 360 കോടിയുടെ ഹെറോയിൻ പിടികൂടി

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്താനിൽ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 കിലോ ഹെറോയിൻ പിടികൂടി. പാക്ക് ബോട്ടിൽ ഉണ്ടായിരുന്ന 6 ജീവനക്കാരെ എടിഎസും കോസ്റ്റ് ഗാർഡും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 360 കോടി രൂപ വിലമതിക്കുമെന്ന് സംഘം. ഇന്ന് പുലർച്ചെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ബോട്ട് ജഖാവു തുറമുഖത്ത് എത്തിക്കുകയാണ്. പിടികൂടിയ ഹെറോയിനിന്റെ വില ഏകദേശം 360 രൂപയോളം വരും. […]

National

ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ട. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ പാക് പൗരന്മാരാണെന്നാണ് കരുതുന്നത്. ഗുജറാത്ത്‌ ATS, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബോട്ട് കച്ചിലെ ജഖാവോ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുൻപ് ഇന്ത്യൻ മഹാഹമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ […]

Kerala

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിൻ പിടികൂടി. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. ബോട്ടിൽ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ള വിവരങ്ങൾ അറിവായിട്ടില്ല. റവന്യൂ ഇൻ്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

India

വിവിധ പരിശോധനയിൽ 7.5 കിലോ ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്

അമൃത്‌സർ, ഫിറോസ്പൂർ സെക്ടറുകളിലെ പാകിസ്താൻ അതിർത്തിയിൽ നിന്ന് 7.5 കിലോ ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബിഎസ്എഫ്. വിവിധ പരിശോധനകളിലാണ് ഇവ കണ്ടെടുത്തത്. തരൺ തരൺ ജില്ലയിൽ നിന്ന് 22 കിലോ ഹെറോയിൻ കണ്ടെടുത്തതിന് പിന്നാലെയാണ് സംഭവം. ഫിറോസ്പൂർ സെക്ടറിലെ പാക് അതിർത്തിക്ക് മുന്നിൽ സംശയാസ്പദമായ ചലനം സൈന്യം നിരീക്ഷിച്ചപ്പോഴാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മഞ്ഞ പാക്കറ്റിൽ പൊതിഞ്ഞ ഹെറോയിൻ എന്ന് സംശയിക്കുന്ന ആറ് പാക്കറ്റുകൾ, ഒരു പിസ്റ്റൾ, 50 വെടിയുണ്ടകൾ […]

India

മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി

മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി. സിംബാബ്‌വെയിൽ നിന്നെത്തിയ രണ്ട് വിദേശികളിൽ നിന്നാണ് 35 കിലോ ഹെറോയിൻ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. എയർ ഇൻ്റലിജൻസ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.

Kerala

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട ; 25 കോടിയുടെ ഹെറോയിൻ പിടി കൂടി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 4.5 കിലോ ഹെറോയിൻ പിടികൂടി.ദുബായിൽ നിന്നെത്തിയ ടാൻസാനിയൻ സ്വദേശി അഷ്‌റഫ് സാഫിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണയിൽ ഏകദേശം 25 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു.