India

ഉത്തരാഖണ്ഡിൽ കനത്തമഴ; പാലം തകർന്നു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി

ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-ഋഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. […]

Kerala

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 12 വരെ തെക്ക് പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

India

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന സഹായം മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദാത്തിയയിൽ നിന്നും രത്നാഗിലേക്കുള്ള രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി. പ്രതികൂല കാലാവസ്ഥ മൂലം […]

India

ഉത്തരേന്ത്യയിൽ കനത്തമഴ തുടരുന്നു; മധ്യപ്രദേശിൽ 6 മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് ഇന്നലെ വീടുകൾ തകർന്ന് മധ്യപ്രദേശിൽ 6 പേര് മരിച്ചു, നാല് പേർക്ക് പരുക്കേറ്റു. രേവ ജില്ലയിലെ നാല് പേരും സിംഗ്രൗലി ജില്ലയിലെ 2 പേരുമാണ് മരിച്ചത്. കനത്ത മഴയിൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. സിംഗ്രൗലി ജില്ലയിൽ നിരവധി വീടുകൾ തകർന്നു. ഭോപ്പാൽ, രേവ, […]

Kerala

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

Kerala

കനത്ത മഴ തുടരുന്നു; കോഴിക്കോടും വയനാടും റെഡ് അലർട്ട്, അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും. എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് […]