India

ഡൽഹിയിൽ കനത്ത മഴ, വെള്ളക്കെട്ട്

രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡൽഹിയിലെ പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. എയിംസ് ഫ്ലൈഓവർ, ഹയാത്ത് ഹോട്ടലിനരികെയുള്ള റിംഗ് റോഡ്, മഹാറാണി ബാഘ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്ഥലങ്ങളിൽ നിന്ന് പരാതികൾ വരുന്നുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു. (Heavy Rain Delhi Waterlogging) അതേസമയം, അസമിൽ കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 […]

Sports

ടോക്യോ ഒളിമ്പിക്സ്: ‘മഴ മൂലം കളി നിർത്തിവച്ചു’; ഡിസ്കസ് ത്രോ മുടങ്ങിയപ്പോൾ കമൽപ്രീത് ഏഴാമത്

ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഭീഷണിയായി കനത്ത മഴ. ഔട്ട്ഡോർ മത്സരങ്ങൾക്കെല്ലാം ഭീഷണിയായി കനത്ത മഴ പെയ്തപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് ഡിസ്കസ് ത്രോ വേദിയെ ആയിരുന്നു. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമുമൊക്കെ തെന്നിയതിനാൽ പല താരങ്ങളുടെയും രണ്ടാം ശ്രമം ഫൗളായി. 12 താരങ്ങളിൽ ഏഴ് പേർക്കും രണ്ടാം ശ്രമത്തിൽ വിജയിക്കാനായില്ല. ഇന്ത്യൻ താരം കമൽപ്രീത് കൗറിൻ്റെ ശ്രമവും ഫൗളായി. കനത്ത മഴയിലും മത്സരം നടത്താൻ തീരുമാനിച്ച സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. (rain discuss […]

India

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം; ആളപായമില്ല

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് വീണ്ടും മിന്നൽ പ്രളയം ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ തുടർന്ന് ജില്ലാഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മേഖലയിൽ 6 പാലങ്ങൾ മഴക്കെടുതിയിൽ നശിച്ചു. ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിലും […]

Kerala

കേരളത്തില്‍ ഇന്നും കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് ഈ മാസം 17 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ 11 സെന്‍റീമീറ്റർ വരെ മഴയുണ്ടാകും. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇന്നലെ കോട്ടയത്താണ് ഏറ്റവും കൂടുതൽ […]

Weather

എറണാകുളത്ത് റെഡ് അലേർട്ട്

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്. ജില്ലാ കളക്ടർ എസ് സുഹാസ് ആണ് വിവരം അറിയിച്ചത്. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഇതോടെ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആകെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ലക്ഷദ്വീപിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […]

Kerala

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനം പാടില്ല

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ല. എന്നാൽ മെയ് 14, 15 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി ജില്ല വരെ യെല്ലോ […]

Weather

തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

വൈകീട്ട് ആറരയോടെ തുടങ്ങിയ തുടർച്ചയായ മഴയിൽ തലസ്ഥാന നഗരം മുങ്ങി. തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുളളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി. തിരുവനന്തപുരം നഗരത്തിൽ മാത്രം രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ലോക്ഡൗൺ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തിൽ ആരെങ്കിലും അപകടത്തിൽപെട്ടിട്ടുണ്ടോയെന്നത് ഉൾപ്പെടെ ഫയർഫോഴസ് […]

Kerala Weather

സംസ്ഥാനത്തെ മലയോര മേഖലകളിൽ ശക്തമായ മഴ

കേരളത്തിലെ മലയോരമേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള, […]

Kerala

കോട്ടയത്തും എറണാകുളത്തും കനത്ത മഴ; വൻ നാശനഷ്ടം

കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം. ആലുവ പാലസിന് മുന്നിൽ വൻമരങ്ങൾ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തിൽ അംബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരങ്ങൾ കടപുഴകി വീണു. കുടയംപടിയിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാൻ നടപടികൾ […]

India National

അതിശൈത്യവും മഴയും: പ്രതികൂല കാലാവസ്ഥയിലും സമരവീര്യം ചോരാതെ കര്‍ഷകര്‍

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നാളെ ഏഴാം ഘട്ട ചർച്ച നടത്തും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ കർഷകർ ചർച്ചയിൽ ആവർത്തിക്കും. അതി ശൈത്യത്തിനൊപ്പമെത്തിയ മഴയെയും അവഗണിച്ചാണ് കർഷകർ സമരം തുടരുന്നത്. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം 39ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാളെ നടക്കുന്ന നിർണായക ചർച്ചയിലും തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. ജനുവരി […]