Kerala Weather

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടലിലുമായി ചൊവ്വാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (heavy rain alert kerala) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച്ച കോഴിക്കോടും ഓറഞ്ച് അലേർട്ടുണ്ട്. നാളെ പത്ത് ജില്ലകളിലും ചൊവ്വാഴ്ച്ച 6 […]

India Weather

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്തമായ മഴ തുടരും. വടക്കൻ അറബിക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. (low pressure gujarat storm) പശ്ചിമബംഗാളിൽ കനത്ത മഴ തുടരുകയാണ്. അസൻസോൾ, ബാങ്കുറ , മേഖല വെള്ളത്തിനടയിലാണ്. ജാർഖണ്ടിൽ ധൻബാദ് ജില്ലയുടെ […]

Kerala Weather

തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോൾ […]

India Weather

മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി

മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കാണാതായിട്ടുണ്ട്. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്,ജൽന , ഹിം ഗോളി, ഒസ്മാനാബാദ്,ജില്ലകളിൽ മഴ കനത്തരീതിയിലാണ് ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിൽ നിന്നും 560 ഓളം പേരെ മാറ്റിപാർപ്പിച്ചു. (heavy rain maharashtra died) മഹാരാജ, മജൽഗാവ് അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. മുംബെയിലും കൊങ്കൺതീരത്തും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ […]

Kerala

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടർന്നുള്ള 48 മണിക്കൂറിൽ ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്.https://56a8187e3514c0042d375ecbfbd27df2.safeframe.googlesyndication.com/safeframe/1-0-38/html/container.html സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമായേക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

Kerala

കനത്ത മഴ; മൂന്ന് ദിവസത്തിനിടെ യുപിയിൽ മരണപ്പെട്ടത് 24 പേർ

കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്ന് മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നുവീണാണ് മരണം. ചിത്രകൂട്ട്, പ്രതാപ്ഗർ, അമേഠി, സുൽത്താൻപൂർ ജില്ലകളിലുണ്ടായ അപകടങ്ങളിൽ 12 പേർ മരണപ്പെട്ടു. ഒരു യുവതിയും രണ്ട് കുഞ്ഞ് മക്കളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 72 മണിക്കൂറായി ഉത്തർപ്രദേശിൽ തുടർച്ചയായ മഴയാണ്. മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. (dead UP Heavy Rain)

Kerala Weather

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ നാളെ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത. […]

Kerala

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്ന് പ്രവചനം. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.ന്യൂനമർദ്ദത്തിൻ്റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ മാറ്റങ്ങളെയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന […]

Kerala Weather

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും – വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തോടെ മഴ ശമിച്ചേക്കും.കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ല.

India National

കനത്ത മഴയിൽ വിറങ്ങലിച്ച് രാജ്യം; വിവിധയിടങ്ങളിൽ പൊലിഞ്ഞത് 13 ജീവനുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗത്തിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചത് 13 പേരെന്ന് ആഭ്യന്തരമന്ത്രാലയം. കനത്ത മഴയെ തുടർന്ന് അസമിൽ രണ്ട് പേർ കുടി മരിച്ചു. ബാരപേട്ട , മാജുലി ജില്ലകളിലാണ് രണ്ട് പേർ മരിച്ചത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത വെളള പൊക്ക ഭീഷണി നേരിടുകയാണ്. അസമിൽ 17 ജില്ലകളിലായി 1295 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 648,000 ത്തോളം പേർ ദുരിതത്തിലായി. ബ്രഹ്മപുത്ര കര കവിഞ്ഞതിനാൽ കാസിരംഗ നാഷണൽ പാർക്കിന്റെ […]