Kerala

മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് ചോദിച്ചത് രണ്ട് തവണ; കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിന്റെ കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്. മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ഡോ. പ്രഭുദാസ് രണ്ട് തവണയാണ് കത്ത് നൽകിയത്. ഡോക്ടർ പ്രഭുദാസ് സർക്കാരിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( health ministry ignored kottathara tribal hospital ) നാലാം നിലയിലെ വാർഡിലേക്ക് ലിഫ്റ്റ് നിർമ്മിക്കാൻ ഫണ്ട് തേടിയത് കഴിഞ്ഞ മാർച്ചിലാണ്. അനുബന്ധ ഉപകരണങ്ങൾക്കായി കഴിഞ്ഞ സെപ്തംബറിലും കത്ത് നൽകി. എൻഎച്ച്എമ്മിൽ നിന്ന് ലഭിച്ച […]

India

ഉത്സവകാലം കണക്കിലെടുത്ത് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ടിപിആര്‍ അഞ്ച് ശതമാനം മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗബാധിതരുടെ എണ്ണം കൂടുതലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത 62 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നും […]

Kerala

സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി; മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്രം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 ഡോസുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.+ പാഴായിപ്പോയതുള്‍പ്പെടെ 25,10,417 ഡോസ് വാക്‌സിനാണ് ഉപയോഗിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2.18 കോടി ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ഇതിനു പുറമെയാണ് […]

India National

ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം

രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉളളത്. വാക്‍സിന്‍ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം. അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ നിയന്ത്രണാതീതമാവുകയാണ് സാഹചര്യം. ഇറ്റലി, ജർമനി, നെതർലാന്‍റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ […]

India National

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എങ്ങനെ …

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. എന്നാല്‍ കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ […]

India National

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാക്‌സ് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി […]

India National

കൊവിഡ് പ്രതിരോധം; രാജ്യം മികച്ച നിലയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച നിലയിലാണെന്നും, 22 സംസ്ഥാനങ്ങളിലെ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം. രണ്ട് തദ്ദേശ വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം മാറ്റിവച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 28,000വും, രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷവും കടന്നു. രാജ്യത്തെ മരണനിരക്ക് 2.43 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയര്‍ന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം കാര്യമാക്കേണ്ടതില്ല. ചികിത്സയിലുള്ളവരുടെ കണക്കിനാണ് പ്രാമുഖ്യം. […]