India

കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം, രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക്

രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.(covid19) ഇന്ത്യയിൽ ആകെ 161 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോൺ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. […]

Kerala

കൊവിഡ് മരണ നഷ്ട പരിഹാരം; മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് വീണാ ജോർജ്

കൊവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേരളം സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോ​ഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവി‍ഡ് മരണമായി […]