ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സപ്ലൈക്കോയ്‌ക്കെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. […]
Tag: Health Department
വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്; ഗൂഢാലോചനയില്‍ അന്വേഷണം
ആരോഗ്യ വകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതോടെ അന്വേഷണം പുതിയ ദിശയിലേക്ക്. വ്യാജനിയമന ഉത്തരവ് അയച്ചത് അഖില്‍ സജീവ്. തട്ടിപ്പ് നടന്നത് ബാസിതിന്റെ അറിവോടെയെന്ന് നിഗമനം. ഹരിദാസിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ പൊലീസ് ഗൂഢാലോചന അന്വേഷിക്കും. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതെങ്കിലും ഗൂഢാലോചന നടന്നോ എന്നതാണ് പൊലീസ് പരിശോധിച്ചുവരുന്നത്. അഖില്‍ മാത്യുവിന് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അഖില്‍ മാത്യു ഹരിദാസനെ സമീപിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും സിസിടിവിയില്‍ നിന്ന് ലഭ്യമായിട്ടില്ല. ആള്‍മാറാട്ടം അടക്കം […]
കാസർഗോട്ടെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടലിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി
കാസർഗോഡ് ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിൽ ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു. നേരത്തെ അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ […]
കുരങ്ങുവസൂരി; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്
കുരങ്ങുവസൂരി ബാധിച്ച് ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി ഹാഫിസിന്റെ മരണത്തെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ആർക്കും രോഗ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയാറാക്കിയിട്ടുണ്ട്. ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സന്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതേസമയം മങ്കിപോക്സ് […]
ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്
ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല […]
ആരോഗ്യവകുപ്പ് മോശം വകുപ്പാണെന്ന പരാമര്‍ശം; കുപ്രചാരണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശമെന്ന പേരില്‍ ആരോഗ്യവകുപ്പിനെതിരെ കുപ്രചാരണം നടക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം 20 വര്‍ഷം മുമ്പുള്ള കേസുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ മുഴുവന്‍ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നത് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും […]
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല: പ്രതിപക്ഷ നേതാവ്
എക്‌സിറ്റ് പോളിലും സര്‍വേകളിലും വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്. എക്‌സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്‌സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനഹിതത്തിന്റെ പ്രതിഫലനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി […]
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾക്ക് കൊവിഡ്; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആരോഗ്യ വകുപ്പിന് ആശങ്ക. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യർത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് […]
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്‍റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല
ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. നാളെ മുതലാണ് ദീർഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്നത്. നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. 206 സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.