രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് ‘പണി’ കൊടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ജനങ്ങൾ മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാണിച്ചതാണ് കോവിഡ് വർധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്തബറില്‍ കുത്തനെ കൂടിയ […]
Tag: Harsh Vardhan
പതഞ്ജലിയുടെ കോവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് ഐഎംഎ
കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്‍ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് ഐഎംഎ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്. കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് […]
കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. 26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും […]
ഇനിയുള്ള മൂന്നുമാസങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 97.2 ദിവസങ്ങള്‍ക്കിടയിലായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ […]
വിശ്വാസം തെളിയിക്കാൻ വേണ്ടി ആരും കൂട്ടം കൂടരുത്; ഒരു ദൈവവും അങ്ങനെ പറഞ്ഞിട്ടില്ല: ഹർഷ വർധൻ
ഉത്സവ- ആഘോഷ വേളകളിലെ ജനക്കൂട്ടം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. വിശ്വാസം തെളിയിക്കാന്‍ വേണ്ടി ആളുകളോട് വന്‍തോതില്‍ തിങ്ങിക്കൂടാൻ ഒരു ദൈവമോ മതമോ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൺഡേ സംവാദത്തിന്റെ എപ്പിസോഡിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശദമായ കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന വീഴ്ചകള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഉത്സവ- […]
ഭേദമായവര്‍ക്ക് വീണ്ടും കോവിഡ്: പ്രശ്നം ഗുരതരമല്ലെന്ന് ആരോഗ്യമന്ത്രി
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളുമായുള്ള ഓൺലെെൻ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാമതും രോഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇത് ഗുരുതരമായ പ്രശ്നമല്ല. ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോഗതിയും രാജ്യത്ത് ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
കോവിഡ് വാക്സിൻ അടുത്ത വർഷം ആദ്യ പാദത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് വാക്‌സിന്‍ 2021 ആദ്യ പാദത്തിൽ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. എപ്പോഴാണ് കോവിഡ് വാക്‌സിന്‍ തയാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് എന്ന ഓണ്‍ലൈന്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. […]
ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം കേസുകളും എട്ട് സംസ്ഥാനങ്ങളിൽ
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്‌കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ […]