Latest news National

ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് തീയിട്ട് ജനക്കൂട്ടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഹരിയാനയിൽ വർഗീയ സംഘർഷം രൂക്ഷമാകുന്നു. ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. സെക്ടർ 57ലെ അഞ്ജുമൻ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയാണ് ആക്രമണം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് എൻഡിടിവിയോട് സ്ഥിരീകരിച്ചു. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി […]

National

ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ഹരിയാനയിൽ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ കൊലപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കുറ്റം സമ്മതിക്കുകയിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിന്ദിലെ ദനോദ ഗ്രാമത്തിലാണ് സംഭവം. ശീതൾ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആഴ്ച മുമ്പ് ശീതളിന്റെ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കൾ മരണപ്പെട്ടിരുന്നു. ജാൻകി ജാൻവി എന്നായിരുന്നു കുട്ടികളുടെ പേര്. സംഭവം നടന്ന് 13-ാം ദിവസം യുവതി ഭർത്താവിനോട് […]

National

കർഷകർക്കൊപ്പം പാടത്തിറങ്ങി പണിയെടുത്ത് രാഹുൽ ഗാന്ധി

ഹരിയാനയിലെ സോനിപത്തിൽ നെൽകർഷകർക്കൊപ്പം വിത്തെറിഞ്ഞ് രാഹുൽ ഗാന്ധി. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം നിർത്തുകയായിരുന്നു. സ്വന്തമായി ട്രാക്ടർ ഓടിച്ച രാഹുൽ കർഷകർക്കൊപ്പം സമയം ചിലവഴിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ടത്. സോനിപത്തിലെ ബറോഡയിലെത്തിയപ്പോൾ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് വാഹനവ്യൂഹം നിർത്തുകയായിരുന്നു. രാഹുൽ മദീന ഗ്രാമത്തിലെ വയലുകളിൽ എത്തി കർഷകരുമായും തൊഴിലാളികളുമായും സംവദിക്കുകയും വിളയെ കുറിച്ച് അന്വേഷിക്കുകയും […]

India

ഹിസാറിലെ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച; എസ്പി ഓഫിസ് ഉപരോധിക്കും

ഹരിയാന ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൂടാതെ ഹരിയാനയിലെ കര്‍ഷക സംഘടനകളും ഇന്ന് പ്രതിഷേധിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം നാളെ സിംഗു അതിര്‍ത്തിയില്‍ ചേരുന്നുണ്ട്. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന നവംബര്‍ 26ലെ പ്രതിഷേധ പരിപാടികള്‍ക്ക് നാളെ ചേരുന്ന യോഗം രൂപം നല്‍കും. ബിജെപി എംപി […]

India National

ഹരിയാനയില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു

ഹരിയാനയില്‍ കര്‍ഷകരുടെ സമരത്തിനിടെ അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചാണ് സമരം നടത്തുന്നത്. പൊലീസ്‌ സ്‌റ്റേഷന്‌ പുറത്ത്‌ പന്തലുകള്‍ കെട്ടിയാണ് നൂറുകണക്കിന്‌ കര്‍ഷകര്‍ സമരത്തില്‍ പങ്ക് ചേരുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചിട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

India National

ഹരിയാനയില്‍ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തില്‍ പൊട്ടിത്തെറി ?, ഉപമുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്‍ഷിക നിയമങ്ങളെച്ചൊല്ലി ബി.ജെ.പി-ജെ.ജെ.പി സഖ്യത്തില്‍ വിള്ളലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച. തന്റെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദത്തെ ദുഷ്യന്ത് ചൗട്ടാല തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും ഞങ്ങള്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കുമെന്നും ചൗട്ടാല പ്രതികരിച്ചു. 2019 ല്‍ 40 സീറ്റുകളുള്ള ബി.ജെ.പി 10 […]

India National

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജിയോ

ചണ്ഡീഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജിയോ ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക പ്രതിഷേധത്തില്‍ റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലുള്ള 1,600 ല്‍ അധികം ടെലികോം ടവറുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുകയും രണ്ട് സംസ്ഥാനങ്ങളിലും ആശയവിനിമയ സംവിധാനത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് കമ്പനി […]

India National

കടുത്ത തണുപ്പ് വകവെയ്ക്കാതെ കര്‍ഷകരുടെ മാര്‍ച്ച്; ജലപീരങ്കി ചീറ്റി പൊലീസിന്‍റെ ക്രൂരത

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’മാര്‍ച്ച് നടത്തുകയാണ് കര്‍ഷകര്‍. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തര്‍പ്രദേശ്, […]

India National

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കുമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടറിന്റെ പ്രസ്താവനയെയാണ് ഹൂഡ ന്യായീകരിച്ചത്. മുഖ്യമന്ത്രി സംസാരിച്ചത് നിയമം മാത്രമാണെന്നും കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ഐ.എന്‍.എല്‍.ഡി നേതാക്കളെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹൂഡയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ […]

India National

ദുരഭിമാനക്കൊല; ഹരിയാനയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

ഹരിയാനയിൽ 22കാരിയെ വീട്ടുക്കാർ കഴുത്തറുത്ത് കൊന്നു. ഹരിയാന സോനിപാതിലെ ഗൊഹാന ഗ്രാമത്തിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്ത‌തായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സോനിപാതിലെ റിതു എന്ന പെൺകുട്ടിയെ ആണ് കുടുംബം കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വീട്ടുക്കാരെ എതിർത്ത് വിവാഹം കഴിച്ചിരുന്ന കുട്ടി, വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. എന്നാൽ സഹോദരിയുമായി തുടർന്നും പെണ്‍കുട്ടി ബന്ധം നിലനിർത്തിയിരുന്നു. അസുഖ ബാധിതയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച്ച […]