Entertainment

‘ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പം, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട്’; ഹരീഷ് പേരടി

ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പമായിരുന്നു, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട് ആയിരുന്നുവെന്ന് നടൻ ഹരീഷ് പേരടി. ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ആയിരുന്നു എന്നും കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് പൂർത്തിയായെന്നും ഹരീഷ് പേരടി കുറിച്ചു. എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണെന്നും […]

Entertainment

‘തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റ്’: നിർമ്മാതാക്കളുടെ ചൂരൽ പ്രയോഗത്തോടൊപ്പമെന്ന് ഹരീഷ് പേരടി

തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരടി. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും. നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്. അഹങ്കാരമാണ്, അത് […]

Entertainment

‘റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു’; തീയറ്ററുകളില്‍ ടിക്കറ്റ് വച്ച് നാടകം കളിക്കാമെന്ന് നടന്‍ ഹരീഷ് പേരടി

റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു, തീയറ്റർ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയറ്റര്‍ ഉടമകള്‍ക്ക് ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തീയറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു.  ‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ […]

Kerala

ഇടതുപക്ഷ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നു: ഹരീഷ് പേരടി

ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നതായി നടൻ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് എന്തിന് സർക്കാറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് സെക്കൻഡ് ഷോ അനുവദിച്ചിട്ടും നാടകക്കാരന് വേദിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ….ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ […]