താലിബാൻ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടത്തുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ‘ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത്’- മന്ത്രി പറഞ്ഞു. അഫ്ഗാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും കേന്ദ്ര സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.
Tag: Hardeep Singh Puri
ഇന്ത്യ-യു.കെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഇന്ത്യയിൽനിന്നും യു.കെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. ജനുവരി 23വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങൾ വീതമായിരിക്കും സർവീസ് നടത്തുക. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാകും സർവീസ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 22 മുതൽ ഡിസംബര്‍ […]
13 രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് പുന:രാരംഭിക്കാന്‍ വ്യോമയാന വകുപ്പ്
ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയർ ബബിൾ ഉടമ്പടിയിൽ ധാരണയെത്തിയാൽ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ്? ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു. ഏതെങ്കിലും രാജ്യവുമായി […]
കരിപ്പൂരിന് പിന്തുണയുമായി വ്യോമയാന മന്ത്രി; റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമെന്ന് ഡി.ജി.സി.എ
ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത് കരിപ്പൂർ വിമാനത്താവളത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര വ്യോമയാനമന്ത്രാലയം . ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത് .അതേസമയം വെള്ളിയാഴചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 103 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് . അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി . കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹർദീപ് സിങ് […]