സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരുക്കേറ്റു. നിതിൻ പട്ടേലിന്റെ കാലിനാണ് പരുക്കേറ്റത്. റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അടുത്ത […]
Tag: har ghar tiranga
‘സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്’; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോടനുബന്ധിച്ച് സിപിഐഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന കാലത്ത് ദേശീയ പതാക ഉയര്‍ത്തി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്ന് പി ജയരാജന്‍ പ്രതികരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജന്‍ പറഞ്ഞു.സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ […]
India at 75: ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, […]