World

‘ഇത് അവസാനത്തെ പിറന്നാളാകട്ടെ’; ഹമാസിന് ജന്മദിന സന്ദേശവുമായി ഇസ്രയേല്‍

ഹമാസിന്‍റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേശവുമായി ഇസ്രയേല്‍. ഔദ്യോഗിക എക്സ് അക്കൌണ്ടിലിലൂടെയാണ് ജന്മസന്ദേശം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്‍റെ 36-ാം സ്ഥാപകദിനം. ഇത് അവസാനത്തെ ജന്മദിനമാവട്ടെ എന്നായിരുന്നു ഇസ്രയേലിന്‍റെ ജന്മദിന സന്ദേശം. “36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ” എന്നായിരുന്നു എക്സ് പോസ്റ്റ്. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഉപയോ​ഗിച്ചായിരുന്നു എക്സ് പോസ്റ്റ്. കേക്കിന്റെ മുകളിൽ റോക്കറ്റുകൾ വെച്ച ഒരു ചിത്രമാണ് പോസ്റ്റിൽ ഉപയോ​ഗിച്ചിരിക്കുന്നത്. — Israel […]

National

ഇസ്രയേൽ-ഹമാസ് യുദ്ധം; പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്

ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്ന് പ്രമേയം. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശനിയാഴ്ച ഇസ്രായേലിന് നേരെ നടന്ന ആക്രമണങ്ങളെ പാർട്ടി അപലപിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു […]

International

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഹമാസ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഗസ്സയില്‍ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. ആയിരങ്ങളാണ് ഫലസ്തീന്‍ പതാകയേന്തി വിജയചിഹ്നം ഉയര്‍ത്തി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലസ്തീന്‍ പോരാളി ഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയായിരുന്നു. ഇത് തങ്ങളുടെ വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ […]

India National

യു.എന്‍ രക്ഷാസമിതിയില്‍ ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ

ഫലസ്തീന്‍ പ്രശ്‌നം പുകയുന്നതിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തെ എതിര്‍ത്തും ഫലസ്തീന് പിന്തുണ നല്‍കിയും യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവും മുന്‍പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ഇരുവിഭാഗവും അത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ജറുസലമിലും പരിസരങ്ങളിലും തത്സ്ഥിതി തുടരണമെന്ന് പറഞ്ഞ ഇന്ത്യ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അറിയിച്ചു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ഗസ്സയിൽനിന്നുള്ള ഹമാസിന്‍റെ​ റോക്കറ്റാക്രമണവും അവസാനിപ്പിക്കണമെന്നും ഇന്ത്യ […]

International

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികൾ

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 67 കടന്നതിനു പിന്നാലെ, അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും […]

International

ഇസ്രായേൽ ആക്രമണം നിർത്തുന്നില്ലെങ്കിൽ ഞങ്ങളും തയാർ: ഹമാസ് നേതാവ്

ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. “അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്” – നിലവിൽ ഗസ്സയ്ക്കു പുറത്ത് […]