International

സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി

സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക. ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക. […]

Entertainment International

ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ് […]

Gulf

പതിറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ച: ഹജ്ജടുത്തിട്ടും ആളില്ലാതെ മക്കാ നഗരം

ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവി‍ഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്. ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കഅ്ബക്കരികില്‍ പേരിനു പോലും ആളില്ല. നമസ്കാരങ്ങള്‍ മുറപോലെ നടക്കുന്നു. കഅ്ബക്കരികില്‍ നിന്നും പുറത്തിറങ്ങിയാല്‍ റോഡുകളും വിജനം. ഹജ്ജടുത്തതിനാല്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ കര്‍ശനമായി […]

Gulf

ഹജ്ജിനായി പുണ്യനഗരി ഒരുങ്ങി: ടെന്‍റുകൾക്ക് പകരം തീര്‍ത്ഥാടകര്‍ക്കായി ബഹുനില കെട്ടിടങ്ങള്‍

അണുനാശിനികളും, മാസ്‌കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും. ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പുണ്യ നഗരങ്ങള്‍ ഒരുങ്ങുന്നു. മിനായില്‍ ടെന്‍റുകൾക്ക് പകരം ബഹുനില കെട്ടിടങ്ങളിലാണ് ഇത്തവണ തീർത്ഥാടകരെ താമസിപ്പിക്കുക. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീർത്ഥാടകർക്കാവശ്യമായ സേവനങ്ങളൊരുക്കുന്നത്. കോവിഡ് കാലത്തെ ഹജ്ജിന് പതിവിന് വിപരീതമായി ഒരുക്കങ്ങൾ ഏറെയുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്. തീർത്ഥാടകരെ 20 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളുണ്ടാകും. […]